ഒരേ മനസിനൊപ്പം, ഒരേ നിറമുള്ള വസ്ത്രവും! ദിലീപിന്റെ പിറന്നാള്‍ തിളക്കമുള്ളതാക്കി കാവ്യ മാധവന്‍; ഏറ്റെടുത്ത് ആരാധകര്‍

107

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകള്‍ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകള്‍ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജനപ്രിയ നായകന്‍ ദിലീപും മുന്‍ സൂപ്പര്‍ നായിക കാവ്യാ മാധവനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനും അയിരിക്കും.ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്.

Advertisements

ഇരുവരുടേയും ആരാധകരെ ഈ ഗോസിപ്പുകളൊന്നും ബാധിച്ചിട്ടില്ല. പഴയതുപോലെ തന്നെ ഇരുവരേയും സ്‌നേഹിക്കുകയാണ് ആരാധകര്‍. കുടുംബിനിയായി സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന കാവ്യ മാധവന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്.

ALSO READ- പത്തില്‍ പത്ത് പൊരുത്തമുള്ള ജാതകവുമായി അജിത്തിന്റെ അച്ഛന്‍; ‘തീരുമാനിക്കേണ്ടത് മകളാണ്, നിര്‍ബന്ധിക്കില്ല’; വിവാഹത്തിന് മുന്‍പ് ശാലിനിയുടെ അച്ഛന്‍ പറഞ്ഞതിങ്ങനെ

കാവ്യയും ദിലീപും കുടുംബത്തോടെ കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് താമസം മാറിയിരിക്കുകയാണ്. ഇതിനിടെയാണ് കുടുംബത്തിലേക്ക് പുതിയ വിശേഷം വന്നെത്തിയിരിക്കുന്നത്. ഇന്ന് ദിലീപിന്റെ ജന്മദിനമാണ്. ഇത് വലിയ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബമെന്ന് തന്നെയാണ് കാവ്യ നല്‍കുന്ന സൂചന.

ദിലീപിനൊപ്പം ഒരേ നിറത്തിലെ വേഷമണിഞ്ഞ് നില്‍ക്കുന്ന ചിത്രവുമായി കാവ്യാ മാധവനാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്. കാവ്യ ഇന്‍സ്റ്റഗ്രാമിലെത്തിയ ശേഷമുള്ള ആദ്യത്തെ ദിലീപിന്റെ പിറന്നാളാണിത്. ഫോട്ടോഗ്രാഫര്‍ അനൂപ് ഉപാസനയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ALSO READ-എന്റെ കൈകളില്‍ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം! മമ്മയെന്ന നിലയില്‍ അനുഗ്രഹവും ബഹുമതിയും; ചന്ദ്ര ലക്ഷ്മണ കുറിച്ചത് കണ്ടോ

പിന്നാലെ ദിലീപിന് ആശംസകള്‍ അറിയിച്ചുകൊണ്ടും കാവ്യ എത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് അടിക്കുറിപ്പൊന്നുമില്ല, ദിലീപിനൊപ്പമുള്ള ഒരു പുതിയ ഫോട്ടോയ്ക്കൊപ്പമാണ് കാവ്യയുടെ പിറന്നാള്‍ ആശംസ.

കഴിഞ്ഞദിവസങ്ങളില്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങളില്‍ ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും എത്തിയ ചിത്രങ്ങള്‍ വലിയ രീതിയിലാണ് സോഷ്യ്‌ലമീഡിയയില്‍ വൈറലായത്. നടന്‍ അജയ് ദേവ്ഗണിന് ഒപ്പം കുടുംബം പോസ് ചെയ്യുന്ന ചിത്രവും കാവ്യ കഴിഞ്ഞ ദിവസം കാവ്യാ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

Advertisement