വെറും ഏഴ് ദിവസം, 50 കോടി ക്ലബിലേക്ക് കായംകുളം കൊച്ചുണ്ണി!

26

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി കുതിക്കുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഇതുവരെ ചിത്രം സ്വന്തമാക്കിയത് 42 കോടിയാണ്. ആഗോളകലക്ഷന്‍ റിപ്പോര്‍ട്ടാണിത്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്.

Advertisements

ഒരു നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തിരക്കാണ് ചിത്രത്തിന് ലഭിക്കുന്നത്. കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുന്ന യുഎഇയിലെ തിയേറ്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ മൂന്നു ദിവസമായി എല്ലാ ഷോയും ഹൗസ് ഫുള്ളാണ്.ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാല്‍ എന്ന നടന്റെ കൂടി താരത്തിളക്കം കൊച്ചുണ്ണിയുടെ പടയോട്ടത്തിന് മാറ്റ് കൂട്ടിയിട്ടുണ്ട്.

റിലീസ് ദിവസം തുടക്കത്തിലെ ഷോകളുടെ അതേ സ്ട്രെംഗ്തില്‍ തന്നെയാണ് അഡിഷണല്‍ ഷോകള്‍ക്കും കളക്ഷന്‍ വരുന്നത്. ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയ ആദ്യ ദിവസം 5 കോടി 3 ലക്ഷമായിരുന്നു നേടിയത്.

പിന്നാലെ 25 കോടി ക്ലബ്ബിലും എത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ടായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ചരിത്രനേട്ടം. ഇക്കാര്യം ഔദ്യോഗികമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു.

45 കോടി രൂപയാണ് ശ്രീ ഗോകുലം ഫിലിംസ് നിര്‍മ്മിച്ച ഈ സിനിമയുടെ ചെലവ്. നിവിന്‍ പോളിയുടെയും റോഷന്‍ ആന്‍ഡ്രൂസിന്‍റെയുമൊക്കെ സിനിമകള്‍ക്ക് സൃഷ്ടിക്കാവുന്ന തിരക്കിന് മുകളിലേക്ക് ഈ സിനിമയെ കൊണ്ടെത്തിച്ചത് മോഹന്‍ലാലിന്‍റെ സാന്നിധ്യമാണ്.

Advertisement