കായംകുളം കൊച്ചുണ്ണി നൂറാം ദിനത്തില്‍; ആഘോഷവുമായി താരങ്ങള്‍, വീഡിയോ കാണാം

28

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി.

സിനിമയ്ക്കായി നിവിന്‍ പോളി നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചുണ്ണിയായാണ് നിവിന്‍ എത്തിയത്. ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തിയത്.

Advertisements

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നുവെന്നാണ് അവകാശപ്പെട്ടത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീരനേട്ടമാണ് ചിത്രം സ്വന്തമാക്കിയത്.

സിനിമയ്ക്ക് മികച്ച വിജയം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കായംകുളം കൊച്ചുണ്ണി സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് 100 ദിനാഘോഷത്തിന്‍രെ വീഡിയോ പുറത്തുവിട്ടത്.

റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ്, ബാലചന്ദ്രമേനോന്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിരുന്നു.

പുതിയ സിനിമയായ മിഖായേല്‍ തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിന് പിന്നാലെയായാണ് ഈ ആഘോഷവും നടന്നത്.

ഉണ്ണി മുകുന്ദനാണ് മിഖായേലില്‍ വില്ലനായെത്തിയത്. സുദേവ് നായര്‍, കെപിഎസി ലളിത, ശാന്തികൃഷ്ണ, സിദ്ദിഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

മഞ്ജിമ മോഹനാണ് നായികയായി എത്തിയത്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പുതുവര്‍ഷത്തിലെ ആദ്യ ബിഗ് റിലീസ് കൂടിയാണ് വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Advertisement