പറയാൻ പറ്റാത്തത്ര പൈസ എനിക്ക് കൊടുത്തയച്ചു; എന്നോടത് ചോദിച്ചിട്ടുമില്ല; ഞാനിതുവരെ കൊടുത്തിട്ടുമില്ല; ദിലീപിനെ കുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ

523

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ കലാകാരിയാണ് കെപിഎസി ലളിത. വില്ലത്തിയായും, സ്‌നേഹനിധിയായ അമ്മയായും, ഗജപോക്കിരിയായ അമ്മായി അമ്മയായും, സഹോദരിയായും, ഭാര്യയായും എല്ലാം അവർ അരങ്ങ് തകർത്തു. പ്രിയ സംവിധായകനായ ഭരതന്റെ ഭാര്യയായ താരം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടിലൂടെ കടന്ന് പോയിട്ടുണ്ട്. സിനിമാ മേഖലിൽ കെപിഎസി ലളിതയുമായി വളരെ അധികം ആത്മബന്ധം പുലർത്തിയ നടനാണ് ദിലീപ്. ചേച്ചി എനിക്ക് അമ്മയെപ്പോലെയാണെന്നാണ് പലപ്പോഴായി ദിലീപ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ വന്നപ്പോഴാണ് കെപിഎസി ലളിത ദിലീപിനെ കുറിച്ച് വാചാലയായത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
എന്തെങ്കിലും അത്യാവശ്യം പറഞ്ഞാൽ ദിലീപ് തരും. എന്തെങ്കിലും കാര്യത്തിന് എന്റെ കണ്ണ് നിറയുകയോ മനസ് വിഷമിക്കുകയോ ചെയ്താൽ അപ്പോൾ വിളിക്കും ദിലീപ്. മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേദിവസം വീട്ടിൽ ഒരു പൈസയുമുണ്ടായിരുന്നില്ല.

Advertisements

Also Read
ഒരാളുടെ സ്വഭാവം അവരുടെ വസ്ത്രം കൊണ്ട് നമുക്ക് വിലയിരുത്താനാവില്ല; അവരുടെ കമന്റ് എന്നെ വല്ലാതെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് സായ് പല്ലവി

എന്റെ കസിനാണ് കാര്യങ്ങൾ അറേഞ്ച് ചെയ്യുന്നത്. അവളുടെ മാല കൊണ്ട് വന്ന് ഇടാമെന്ന് പറഞ്ഞതായിരുന്നു. അന്നാണ് ദിലീപ് പൈസ കൊടുത്തയച്ചത്. മേനകയുടെ ഭർത്താവ് സുരേഷാണ് കൊണ്ട് തന്നത്’ മകളുടെ കല്യാണം ഓർത്ത് വെച്ചു. കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വിളിച്ച് കാശൊക്കെ റെഡിയായോ മുതലാളി എന്ന് ചോദിച്ചു. ഒന്നും ആയില്ല ദിലീപേ എന്ന് പറഞ്ഞു. ഇപ്പോൾ അങ്ങോട്ട് വരും ഒരാളെന്ന് ദിലീപ്.

പറയാൻ പറ്റാത്തത്ര പൈസ എനിക്ക് കൊടുത്തയച്ചു. എന്നോടത് ചോദിച്ചിട്ടുമില്ല. ഞാനിതുവരെ കൊടുത്തിട്ടുമില്ല. വേണമോയെന്ന് ഞാനും ചോദിച്ചിട്ടില്ല. കഴിഞ്ഞ ജൻമത്തെ സുകൃതമാണോ എന്നറിയില്ല. എന്തുണ്ടെങ്കിലും എന്നോട് വിളിച്ച് പറയും. ഞാനും ആഴ്ചയിലൊരിക്കലെങ്കിലും ദിലീപിനെ വിളിക്കുമെന്നാണ് അന്ന കെപിഎസി ലളിത പറഞ്ഞത്.

Also Read
പേര് പറഞ്ഞപ്പോൾ അവൻ ഭയങ്കര സീനായിരുന്നു; കാമുകനെ കുറിച്ച് അനാർക്കലി മാരിക്കാർ

അതേസമയം നടിയെ ആക്രമിച്ച കേസിൽ ഇപ്പോഴും വാദം കേൾക്കുന്നത് നീണ്ട് പോയിക്കൊണ്ടിരിക്കുകയാണ്. നടന്റെ കരിയറിനെ തന്നെ വിവാദം ബാധിച്ചു എന്ന് പറയാം. മഞ്ജുവാര്യരുമായുള്ള വിവാഹമോചനവും, കാവ്യമാധവനും ആയുള്ള വിവാഹവും താരത്തെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചു.നിലവിൽ അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Advertisement