പരസ്യത്തില്‍ നിന്നും സിനിമയിലേക്ക്, അതിസമ്പന്നനായ വ്യവസായിയെ വിവാഹം ചെയ്ത് കോടീശ്വരിയുമായി; ഭര്‍ത്താവ് ആദ്യമായി സമ്മാനിച്ചതാകട്ടെ വിമാനം! കെആര്‍ വിജയയുടെ ജീവിതം ഇങ്ങനെ

229

മലയാള സിനിമയില്‍ ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമായിരുന്ന താരമായിരുന്നു കെആര്‍ വിജയ. നിരവധി ചലച്ചിത്രങ്ങളിലൂടെ ഇന്നും സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ് താരം.

തമിഴ് സിനിമാ ലോകത്തു നിന്നും കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് 1962-ലാണ് കെ ആര്‍ വിജയ മലയാള സിനിമയിലെത്തിയത്. പിന്നീട് ചെറുതുമ വലുതുമായ എല്ലാ വേഷങ്ങളിലും താരം എത്തി. ഏത് വോഷവും സ്വീകരിക്കാന്‍ താരത്തിന് മടിയുണ്ടായിരുന്നില്ല. നായികയായി തിളങ്ങിയ താരം പൊടുന്നനെ അമ്മ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisements

ആദ്യകിരണങ്ങള്‍, ശകുന്തള, അനാര്‍ക്കലി, കൊടുങ്ങല്ലൂരമ്മ, തുടങ്ങിയവ താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. മലയാളത്തില്‍ മാത്രം എഴുപതോളം സിനിമകള്‍ അഭിനയിച്ചു. ശിവാജി ഗണേശന്‍, എംജിആര്‍, നസീര്‍, മധു തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം എല്ലാം തന്നെ അഭിനയിച്ച താരം കൂടിയാണ് കെആര്‍ വിജയ.

താരത്തിമന്റെ യൗവ്വനകാലത്തെ സിനിമകളിലെ നൃത്ത രംഗങ്ങള്‍ ഏറെ ആകര്‍ഷണീയവുമായിരുന്നു. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചില്ലെങ്കില്‍ പോലും വളരെ മികച്ച രീതിയില്‍ ആയിരുന്നു നടിയുടെ നൃത്തപ്രകടനം.

ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

അതേസമയം താന്‍ വളരെ യാദൃശ്ചികമായാണ് സിനിമാലോകത്തേക്ക് എത്തിയതെന്ന് പറയുകയാണ് കെആര്‍ വിജയ. ടെലിവിഷന്‍ തന്നെ രാജ്യത്ത് സജീവമല്ലാതിരുന്ന സമയത്ത് ടെലിവിഷന്‍ പരിപാടി ഇന്ത്യയില്‍ വന്നാല്‍ എങ്ങനെയായിരിക്കുമെന്ന ഒരു ഡെമോ ചെയ്യാനായി സ്റ്റേജില്‍ കയറിയ കെആര്‍ വിജയ പിന്നീട് സിനിമാ ലോകത്തേക്ക് നടന്നെത്തുകയായിരുന്നു. താരത്തിന്റെ പ്രകടനം കണ്ട ജെമിനി ഗണേശനാണ് സിനിമയിലേക്ക് ക്ഷണിക്കുന്നതും.

പിന്നീട്, പുതുമുഖ നായികമാര്‍ക്ക് നടത്തുന്ന മേയ്ക്കഅപ്പ് ടെസ്റ്റില്‍ വിജയിച്ചാണ ്താരം സിനിമയിലേക്ക് എത്തിയത്. അന്ന് പ്രായം വെറും 15 വയസായിരുന്നു എന്ന് കെആര്‍ വിജയ പറയുന്നു.

നാടകത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ കെആര്‍ വിജയ അവതരിപ്പിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ക്ക് മോഡലായും എത്തിയിരുന്നു. പിന്നീട് സുദര്‍ശന്‍ ചിട്ടിഫണ്ട് ഉടമയായ സുദര്‍ശന്‍ വേലായുധനെ വിവാഹം കഴിച്ച താരം സമ്പന്ന ജീവിതത്തിലേക്ക് മടങ്ങി.

ALSO READ- ശ്വാസം കിട്ടാതെ സംയുക്ത വീണു പോയി; പിന്നെ ഇന്‍ഹേലര്‍ അടിച്ചാണ് ശ്വാസം കിട്ടിയത്; ബിജുവിന്റെ ടെന്‍ഷന്‍ ഞാന്‍ കണ്ടതാണ്; താരപ്രണയത്തെ കുറിച്ച് സംവിധായകന്‍ കമല്‍

അതിസമ്പന്നനായ ഭര്‍ത്താവ് കാരണം ജീവിതം ആഡംബരത്തിലാണെന്ന് താരം തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. തനിക്ക് തന്റെ ഭര്‍ത്താവ് സമ്മാനമായി വാങ്ങിച്ച് തന്നത് ഒരു വിമാനം ആണെന്നും കെആര്‍ വിജയ വെളിപ്പെടുത്തിയിരുന്നു.

താന്‍ ആ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞു. അതേസമയം സ്വന്തമായി ഒരു വിമാനമുള്ള നടിയെ ആരാധകരും ഏറെ അമ്പരപ്പോടെയാണ് നോക്കിയിരുന്നത്.

Advertisement