മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മംമ്ത മോഹൻദാസ്. ബഹ്‌റൈനിയിലാണ് താരം ജനിച്ചത് നടി എന്നതിലുപരി ചലച്ചിത്ര നിർമ്മാതാവും പിന്നണി ഗായികയുമാണ് താരം. മലയാള സിനിമകളോടൊപ്പം പ്രധാനമായും തമിഴ്, തെലുങ്ക് പ്രൊഡക്ഷനുകൾക്കൊപ്പവും പ്രവർത്തിക്കുന്നുണ്ട്.
2006 -ൽ തെലുങ്കിലെ മികച്ച പിന്നണി ഗായിക, 2010 -ൽ മലയാളത്തിലെ മികച്ച നടി, 2010 -ലെ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവയുൾപ്പെടെ രണ്ട് ഫിലിംഫെയർ അവാർഡ് സൗത്ത് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് മംമതയെ തേടിയെത്തിയിട്ടുണ്ട്. മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഒരു സിനിമ നിർമ്മാണ കമ്പനി അവർ ആരംഭിച്ചിട്ടുണ്ട്.
ALSO READ

ഇപ്പോഴിതാ താരത്തിന്റെ പുതിയ സന്തോഷമാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. നീണ്ട പത്തു വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പോർഷെ കാർ സ്വന്തമാക്കി നടി മംമ്ത മോഹൻദാസ്. പോർഷെ 911 Carrera S കാർ ആണ് മംമ്ത പുതിയതായി വാങ്ങിയത്. റേസിംഗ് യെല്ലോ നിറമാണ് പുതിയ കാറിന്. അച്ഛൻ മോഹൻദാസും അമ്മ ഗംഗയും മംമ്തയ്ക്കൊപ്പം കാർ സ്വീകരിക്കാൻ എത്തിയിരുന്നു.

പുതിയ കാറിന്റെ വിശേഷങ്ങൾ ചിത്രങ്ങളായി പകർത്തി മംമ്ത ഇൻസ്റ്റഗ്രാം പോസ്റ്റുകളായും സ്റ്റോറികളായും പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ആക്ടീവ് ആണ് താരം.
ALSO READ

ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി മാറുന്നു. എന്റെ സൂര്യപ്രകാശമെ നിങ്ങൾക്കായി ഞാൻ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നു. എന്റെ കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ നിങ്ങൾക്ക് സമ്മാനിക്കുന്നതിൽ അഭിമാനിക്കുന്നു .. റേസിംഗ് യെല്ലോയിൽ പോർഷെ 911 കരേര എസ്. എന്ന കുറിപ്പോടെ ആണ് താരം ചിത്രങ്ങൾ പങ്കു വച്ചിരിയ്ക്കുന്നത്.
ചിത്രങ്ങൾ കടപ്പാട്: മംമത ഇസ്റ്റാഗ്രാം









