‘അന്ന് പ്രതീക്ഷിച്ചത് പ്രേക്ഷകരുടെ ബുള്ളിയിങ്; എന്നാല്‍, കുടുംബവിളക്കില്‍ എത്തിയപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്’; ആതിര മാധവ് പിന്മാറിയപ്പോള്‍ അനന്യ ആയ അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ

53

ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളില്‍ ഒന്നാണ് കുടുബവിളക്ക്. മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയാണ് കുടുംബവിളക്ക്.

സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, ജീവിതയാത്രയില്‍ പതറാതെ സുമിത്ര വളരുകയായിരുന്നു. ശക്തയായ സ്ത്രീകളുടെ കഥകള്‍ പലപ്പോഴായി പരമ്പരയായിട്ടുണ്ടെങ്കിലും സുമിത്ര വേറിട്ടൊരു കഥാപാത്രത്തെ ആണ് അവതരിപ്പിയ്ക്കുന്നത്.

Advertisements

സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥയായ സ്ത്രീയെ വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്നെ വേദിക കെയര്‍ ചെയ്യുന്നുവെന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് അത്തരത്തിലൊരു വിവാഹം ചെയ്യുന്നത്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നുണ്ട്. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് ഇപ്പോള്‍ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. സീരിയല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇന്നുവരെ ഹിറ്റായി മുന്നോട്ട് കുതിക്കുകയാണ് കുടുംബവിളക്ക്.

ALSO READ- ഇഷ്ടപ്പെട്ട ആളെ തന്നെ സ്വന്തമാക്കണമെന്നത് വാശിയായിരുന്നു; തുടക്കത്തില്‍ എതിര്‍ത്ത വീട്ടുകാരും പതിയെ അംഗീകരിച്ചു; പ്രതിസന്ധികളെ ധീരമായി നേരിട്ടതിനെ കുറിച്ച് അനന്യ

സുമിത്രയെ കൂടാതെ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു കഥാപാത്രമാണ് ഡോക്ടര്‍ അനന്യ. സീരിയലില്‍ സുമിത്രയുടെ മരുമകളാണ് അനന്യ. ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് അശ്വതിയാണ്. മുമ്പ് അനന്യയായി എത്തിയിരുന്നത് നടി ആതിര മാധവ് ആയിരുന്നു. എന്നാല്‍ ആതിര പിന്മാറിയതോടെ ഈ വേഷത്തില്‍ അശ്വതി എത്തുകയായിരുന്നു. സിനിമയിലൂടെയാണ് അശ്വതി അഭിനയ രംഗ്തതെത്തിയത്. പിന്നീട് സീരിയലിലേക്കും എത്തുകയായിരുന്നു. കോവിഡ് സമയത്ത് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ അനൂപ് മേനോന്റെ പദ്മയില്‍ ചെറിയൊരു വേഷവും അശ്വതിക്ക് ലഭിച്ചിരുന്നു.

മനസിനക്കരെ എന്ന സീരിയലിലൂടെയാണ് ടിവിയിലെത്തിയത് എന്ന് അശ്വതി കൂട്ടി പറഞ്ഞു. വിവാഹശേഷം ആതിര പരമ്പരയില്‍ തുടര്‍ന്നിരുന്നെങ്കിലും പിന്നീട് ഗര്‍ഭിണിയായതോടെയാണ് കുടുംബവിളക്കില്‍ നിന്നും താരം പിന്മാറിയത്. ഇങ്ങനെയാണ് അശ്വതി എത്തുന്നത്. ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ആള്‍ പെട്ടെന്ന് പിന്മാറുകയും പകരം പുതിയൊരാള്‍ വരികയും ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് അവരെ അംഗീകരിക്കാന്‍ കഴിയാതെ വരുമെന്നാണ് ആദ്യം കരുതിയിരുന്നത്.

ALSO READ- നിങ്ങള്‍ക്ക് തല്ലാണ് തരേണ്ടത്! ശരിക്കും കണ്ണില്‍ നിന്ന് വെള്ളം വന്ന് പോയി, ദേഷ്യമല്ല സങ്കടമാണ് വരുന്നത്; മമ്മൂട്ടിയോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ പറ്റിക്കപ്പെട്ട് അന്‍സിബ

ഇത്തരത്തിലൊക്കെ സംഭവിക്കുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും എന്നാല്‍ റേറ്റിഗ് ഉള്ള പരമ്പരയിലേക്ക് തനിക്ക് വന്ന അവസരം നഷ്ടപ്പെടുത്താന്‍ തയ്യാറായിരുന്നില്ലെന്നും അശ്വതി പറയുകയാണ്. പക്ഷെ, തനിക്ക് വിചാരിച്ചതു പോലെ സോഷ്യല്‍ മീഡിയയുടെ ബുള്ളിയിംഗ് ഒന്നും തന്നെ നേരിടേണ്ടി വന്നില്ലെന്നാണ് അശ്വതിയുടെ വാക്കുകള്‍.

കുടുംബവിളക്കില്‍ അനന്യയായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയ തന്നെ അവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നും അവര്‍ വലിയ പിന്തുണയാണ് തനിക്ക് നല്‍കിയതെന്നും അശ്വതി പറയുന്നുണ്ട്.

പരമ്പരയില്‍ സുമിത്ര എന്ന കഥാപാത്രമായി എത്തുന്നത് മീര വാസുദേവന്‍ ആണ്. കൃഷ്ണ കുമാര്‍ മേനോന്‍ ആണ് സിദ്ധാര്‍ത്ഥായി എത്തുന്നത്. കൂടാതെ ശരണ്യ ആനന്ദ്, തരകന്‍, ദേവി മേനോന്‍, ആനന്ദ് നാരായണ്‍, നോമ്പിന്‍ ജോണി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്ന താരങ്ങള്‍.

Advertisement