അടുത്തിടെയായിരുന്നു പാർവതി വിജയ് യൂട്യൂബ് ചാനൽ തുടങ്ങിയത്. മകളായ യാമികയുടെ വിശേഷങ്ങളായിരുന്നു ഇവർ പങ്കുവെച്ചത്. പ്രഗ്‌നൻസി സ്റ്റോറിക്ക് പിന്നാലെയായി ഡെലിവറി സ്റ്റോറി പറഞ്ഞെത്തിയിരിക്കുകയാണ് പാർവതി വിജയ്. ഡെലിവറി സ്റ്റോറി ചെയ്യുമ്പോൾ അരുൺ കൂടെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. വേദന അനുഭവിച്ചത് ഞാനായിരുന്നുവെങ്കിലും അത് കണ്ടോണ്ടിരുന്നത് ഏട്ടനും അമ്മയും ചേച്ചിയുമൊക്കെയായിരുന്നുവെന്നും പാർവതി പറഞ്ഞിരുന്നു.
പറഞ്ഞ ഡേറ്റിനും മുൻപായാണ് ഞങ്ങൾ അഡ്മിറ്റായത്. കുഞ്ഞിന് അനക്കമില്ലാത്തത് പോലെ തോന്നിയപ്പോഴാണ് ആശുപത്രിയിലേക്ക് പോയത്. കൈയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് പോവുകയായിരുന്നു. പോയപ്പോൾ തന്നെ ലേബർ റൂമിലേക്ക് കയറ്റുകയായിരുന്നു. അഡ്മിറ്റായിക്കോളാനും പറഞ്ഞിരുന്നു. റൂമൊന്നും കിട്ടാത്തതിനാൽ ലേബർ റൂമിലായിരുന്നു. അഡ്മിറ്റാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് കരച്ചിലായിരുന്നുവെന്ന് പാർവതി പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ഏട്ടൻ വീട്ടിലേക്ക് പോയി. പിറ്റേദിവസം രാവിലെ തിരിച്ചെത്തിയിരുന്നു.
സഹിക്കാൻ പറ്റുന്ന വേദനയായിരിക്കുമെന്നായിരുന്നു കരുതിയത്. സ്റ്റിച്ച് ഇടുന്നതെന്ന് എങ്ങനെയെന്നോർത്ത് ടെൻഷനടിച്ചിരുന്നു. ആ വേദനയൊന്നും പ്രസവ വേദയ്ക്ക് മുന്നിലൊന്നുമല്ല. രണ്ടര ദിവസത്തോളം വേദന സഹിക്കേണ്ടി വന്നിരുന്നു. ആ സമയത്തെ കാര്യങ്ങളെല്ലാം ഇപ്പോഴും ഓർത്തിരിക്കുന്നുണ്ടെന്നായിരുന്നു അരുൺ പറഞ്ഞത്.

കുഞ്ഞിനെ കൈയ്യിൽ വാങ്ങിയപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നിയത്. നമ്മുടെ കൈയ്യിലൊരു പാവയൊക്കെ ഇരിക്കുന്ന പോലെയായിരുന്നു. നല്ല കരച്ചിലായിരുന്നു വാവ. പുറത്തെടുത്ത സമയം മുതലേ കരച്ചിലായിരുന്നു. ആരേയും അധികം ബുദ്ധിമുട്ടിക്കരുതെന്നുണ്ടായിരുന്നു, ഞാൻ നന്നായി സഹകരിച്ചുവെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്നും പാർവതി പറഞ്ഞിരുന്നു.