മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ശ്രീലയ. നേഴ്സിങ് ജോലി ഉപേക്ഷിച്ചായിരുന്നു ശ്രീലയ അഭിനയമേഖലയിലേക്ക് എത്തിയത്. അമ്മയ്ക്കും സഹോദരിയ്ക്കും പിന്നാലെയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

ALSO READ
2017 ൽ ആയിരുന്നു താരത്തിന്റെ ആദ്യ വിവാഹം പക്ഷേ അധികകാലം അത് നീണ്ട് നിന്നില്ല. ആ ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് താരം രണ്ടാമത് റോബിനെ വിവാഹം കഴിയ്ക്കുന്നത്. ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിയ്ക്കുകയാണ് താരം.

കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ താരകുടുബം. മിൻസാരയെന്നാണ് ഇവർ മകൾക്ക് പേരിട്ടത്. കുടുംബസമേതമുള്ള ക്യൂട്ട് ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം.
ALSO READ

ഞങ്ങളുടെ മാലാഖ മിൻസാര എന്ന ക്യാപ്ഷനോടെയായാണ് ശ്രീലയ ചിത്രങ്ങൾ പങ്കുവെച്ചത്. മകളോടൊപ്പം ശ്രീലയയും ഭർത്താവും പോസ് ചെയ്ത് നൽക്കുന്ന ഫോട്ടോയും ആരാധകർ വളരം പെട്ടന്ന് തന്നെ ഏറ്റെടുക്കുകയായിരുന്നു.









