തന്‍വി ജനിക്കുന്നതിന് മുമ്പ് ദത്തെടുത്ത ഒരു മകന്‍ കൂടിയുണ്ടായിരുന്നു, അനുസരണക്കേട് കാണിക്കാന്‍ തുടങ്ങിയതോടെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതായി, പൊട്ടിക്കരഞ്ഞുകൊണ്ട് മിഥുന്റെ ഭാര്യ ലക്ഷ്മി പറയുന്നു

7796

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്.

Advertisements

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പല വിഷയങ്ങളിലും ലക്ഷ്മി തന്റെ നിലപാടും ശക്തമായി തുറന്നുപറഞ്ഞിട്ടുണ്ട്.

Also Read: ശരിക്കും അത് മോഹന്‍ലാലിന് വേണ്ടി എഴുതിയ കഥയായിരുന്നു, പക്ഷേ സുരേഷ് ഗോപിയെ നായകനാക്കേണ്ടി വന്നു, വെളിപ്പെടുത്തി ദിനേശ് പണിക്കര്‍

ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കുടുംബത്തെക്കുറിച്ചായിരുന്നു വീഡിയോയില്‍ ലക്ഷ്മി പറഞ്ഞത്. തനിക്ക് മകള്‍ തന്‍വി ജനിക്കുന്നതിന് മുമ്പ് ഒരു കുട്ടി കൂടിയുണ്ടായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.

തന്‍വി ജനിക്കുന്നതിന് മുമ്പ് ഒരു കുട്ടിയെ ദത്തെടുത്തിരുന്നുവെന്നും അത് ഒരു ആണ്‍കുട്ടിയായിരുന്നുവെന്നും എന്നാല്‍ ദത്തെടുത്ത് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടി തന്നോട് അനുസരണക്കേട് കാണിക്കാന്‍ തുടങ്ങിയെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Also Read: അമ്മ സൂപ്പർ സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകൻ അറിഞ്ഞത് കൂട്ടുകാരിൽ നിന്നും, അതോടെ സംഭവിച്ചത് ഇങ്ങനെ: പഴയ സൂപ്പർ നായിക സുനിത പറയുന്നു

എപ്പോഴും വഴക്കായിരുന്നുവെന്നും ഒടുവില്‍ താന്‍ ആ കുട്ടിയുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞുവെന്നും തനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

നീ കല്യാണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ ആലോചിക്കണമെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ശരിക്കും ഭര്‍ത്താവ് മിഥുനെക്കുറിച്ചായിരുന്നു ലക്ഷ്മി പറഞ്ഞത്. പേളി മാണിക്ക് മാത്രമാണ് ഇക്കാര്യം മനസ്സിലായത്. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് വരുന്നത്.

Advertisement