എത്ര ജന്മദിനങ്ങള്‍ കടന്നു പോയാലും നീ എന്റെ ചെല്ലക്കുട്ടി തന്നെ; മകനെ കുറിച്ച് ലക്ഷ്മി നായര്‍

76

ഒരുപക്ഷേ കുക്കറി ഷോ എന്ന് പറയുമ്പോൾ ആദ്യം തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്നത് ലക്ഷ്മി നായരുടെ മുഖം ആയിരിക്കും. ഒരുകാലത്ത് കുക്കറി ഷോകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ലക്ഷ്മി നായർ. ലക്ഷ്മി ഉണ്ടാക്കുന്ന വേറിട്ട ഭക്ഷണം നിരവധി പേർ വീട്ടിൽ പരീക്ഷിക്കാറുണ്ടായിരുന്നു.

Advertisements

ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെച്ച് ലക്ഷ്മി എത്താറുണ്ട്. തന്റെ കുടുംബ വിശേഷം എല്ലാം ലക്ഷ്മി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, മകൻ വിഷ്ണുവിന് പിറന്നാൾ ആശംസകൾ നേരുകയാണ് ലക്ഷ്മി നായർ. ‘എത്ര ജന്മദിനങ്ങൾ കടന്നു പോയാലും നീ എന്റെ ചെല്ലക്കുട്ടി തന്നെയാണ്’ എന്നായിരുന്നു ലക്ഷ്മി മകനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.

അതേസമയം വിഷ്ണുവിന്റെ ഭാര്യ അനുരാധയെന്ന അനുക്കുട്ടിയും പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. ‘എന്റെ അമേസിംഗ് ആയ ഭർത്താവ്, നമ്മുടെ സുന്ദരിയായ മോളുടെ നല്ല അടിപൊളി അച്ഛൻ ഹാപ്പി ബർത്ത് ഡേ ഡിയർ! ഞങ്ങൾ എല്ലാവരും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു, ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ നേടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതെല്ലാം നേടാൻ നിങ്ങൾ അർഹനാണ്. നമുക്ക് ഈ സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ പരസ്പരം സംസാരിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം, പക്ഷേ ഇന്ന് ഞാൻ അത് തിരുത്തുന്നു. എല്ലാ ദിവസവും, പ്രകാശം നിറയ്ക്കുന്നതിനും, ജീവിതം മനോഹരം ആക്കുന്നതിനും ഒരുപാട് നന്ദി,’ അനുരാധ കുറിച്ചു.

also read
രണ്ട് അമ്മമാര്‍ക്കൊപ്പം ദേവൂട്ടി, സോഷ്യല്‍മീഡിയയില്‍ വൈറലായി സാന്ത്വനം ലൊക്കേഷനിലെ ചിത്രങ്ങള്‍
 

Advertisement