ഇവിടെ പിന്നെ എന്തും ചേരും; സാരിയില്‍ സുന്ദരിയായി ലക്ഷ്മി നക്ഷത്ര

93

പ്രശസ്ത ടെലിവിഷന്‍ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. താരത്തിന്റെ വീഡിയോ എല്ലാം ശ്രദ്ധനേടിയിരുന്നു.

Advertisements

സോഷ്യല്‍ മീഡിയയിലും സജീവമായ ലക്ഷ്മി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് . ഫോട്ടോഷൂട്ടിലും സജീവമാണ് ലക്ഷ്മി , ഇടയ്ക്കിടെ തന്റെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി എത്താറുണ്ട്. ഇപ്പോഴിതാ സാരി അണിഞ്ഞുള്ള തന്റെ മനോഹരമായ ഫോട്ടോയാണ് താരം പങ്കിട്ടത്. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയിലാണ് ലക്ഷ്മി എത്തിയിരിക്കുന്നത്. സിമ്പിള്‍ ആയിട്ടുള്ള ആഭരണങ്ങളും ലക്ഷ്മി അണിഞ്ഞിട്ടുണ്ട്.

also read
മമ്മൂക്ക പൊളിച്ചടുക്കി, 50 കോടിയല്ല, ചിത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കും, കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് ഐഎം വിജയന്‍ പറയുന്നു

ഒറ്റനോട്ടത്തില്‍ ലക്ഷ്മിയുടെ സ്‌കിന്നിന്റെ കളറും സാരിയുടെ കളറും ഒരുപോലെ തന്നെ. ഈ വസ്ത്രത്തില്‍ ലക്ഷ്മി വളരെ സുന്ദരിയാണ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. ചിന്നു ചേച്ചിയോടുള്ള സ്‌നേഹം അറിയിച്ച് ആരാധകരും എത്തി.

ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷന്‍ മേഖലയില്‍ സജീവമാകുകയായിരുന്നു.

Advertisement