മിനിസ്‌ക്രീന്‍ അവതാരകയായി വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാള്‍ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്.
റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വര്‍ഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്.
ഇടയ്ക്ക് സ്റ്റാര്‍ മാജിക്ക് ചെറിയ ഇടവേള എടുത്തപ്പോഴും ലക്ഷ്മി നക്ഷത്ര സോഷ്യല്‍ മീഡിയയിലും പൊതു പരിപാടികളിലും സജീവമായിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിന്റെ രണ്ടാം സീസണിലും താരം എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്.
ഇപ്പോഴിതാ താന്‍ ഏറ്റവും ടെന്‍ഷനടിച്ച ദിവസത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി. താന്‍ മസ്‌ക്കറ്റില്‍ ഒരു ഷോയ്ക്ക് പോവുന്നതിനിടെ പെട്ടി മറന്നതും പിന്നീട് അവസാനനിമിഷം പെട്ടി എത്തിയതിനെക്കുറിച്ചും വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി.
‘തന്റെ ജീവിതത്തില്‍ ആദ്യത്തെ എക്സ്പീരിയന്‍സാണ്. എവിടെപ്പോവുമ്പോഴും എല്ലാം ക്രോസ് ചെക്ക് ചെയ്യണം. എല്ലാ ദൈവത്തിനും നന്ദി. മസ്‌ക്കറ്റില്‍ ഒരു ഷോയുണ്ട്. സുരേഷേട്ടനും നവ്യ ചേച്ചിയും ഹണിയുമൊക്കെ ഞങ്ങളുടെ കൂടെയുണ്ട്.’
‘പരിപാടി നടത്തുന്നവരുടെ ഭാഗ്യം, ഇതേ ഫ്ളൈറ്റില്‍ തന്നെ കയറാനായി, ഇത് കണ്ട് നിങ്ങളാരും പരിപാടിക്ക് വിളിക്കാതിരിക്കരുത്. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ബാക്കി വിശേഷങ്ങള്‍ അടുത്ത വീഡിയോയിലൂടെ പറയാം’- ലക്ഷ്മി പറയുന്നു.
താന്‍ അമ്മ ഒപ്പമില്ലാതെ ആദ്യമായാണ് താന്‍ ഒരു ഷോയ്ക്ക് പോവുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. താന്‍ രണ്ടും കല്‍പ്പിച്ച് വീട്ടില്‍ നിന്നും ഇറങ്ങുകയാണ്, വീട്ടില്‍ നിന്നും ഇറക്കി വിട്ടു. അമ്മ പറഞ്ഞു, മതി ഇറങ്ങിപ്പോടീ എന്ന്. അതിനിടയില്‍ അമ്മ ഓള്‍ ദ ബെസ്റ്റ് പറഞ്ഞപ്പോള്‍ എല്ലാം പൊളിഞ്ഞെന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. കുവൈറ്റില്‍ ഒരു ഷോയ്ക്ക് പോവുകയാണ്. ആദ്യമായാണ് അമ്മ കൂടെയില്ലാതെ ഞാനൊരു പരിപാടിക്ക് പോവുന്നത്. ഒരു കരച്ചില്‍ ഫീലൊക്കെ നിങ്ങള്‍ക്ക് തോന്നും, അങ്ങനെയൊന്നുമില്ലെന്നാണ് താരം പറയുന്നത്.
ഇത്തവണ ശ്യാമാണ് തന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടത്. വീട്ടില്‍ നിന്നും ഇറങ്ങാന്‍ ലേറ്റായി, നല്ല ബ്ലോക്കുമുണ്ട്, അതില്‍ ചെറിയൊരു ടെന്‍ഷനുണ്ട്. കഷ്ടപ്പെട്ട് എയര്‍പോര്‍ട്ടില്‍ കൂളിങ് ഗ്ലാസൊക്കെ വെച്ച് സ്‌റ്റൈലിഷായി വന്നതാണ്, അതിനിടയിലാണ് എട്ടിന്റെ പണി കിട്ടിയത്. പെട്ടി താന്‍ വീട്ടില്‍ മറന്നുവെച്ചെന്നാണ് ലക്ഷ്മി പറഞ്ഞത്.
പെട്ടി എടുക്കാന്‍ മറന്ന് പോയി. പ്രോഗ്രാമിന്റെ കോസ്റ്റിയൂം ഒരു പെട്ടിയിലായിരുന്നു വെച്ചത്. ഭയങ്കര ഹെവി കോസ്റ്റിയൂമാണ്, അതാണ് മറന്നത്. ഒരു മണിക്കൂര്‍ സമയമേയുള്ളൂ. അതിനുള്ളില്‍ അത് എത്തണം. ഒടുവില്‍ തന്റെ നിധി കിട്ടി, ലിജോയാണ് അത് കൊണ്ടുത്തന്നത്. പെട്ടി എടുത്തില്ലെന്ന് പറഞ്ഞ് അമ്മയെ വിളിച്ചിരുന്നു. അമ്മയുടെ ചീത്ത ഫോണിലൂടെയും കൊറിയറിലുമായി കിട്ടിയിരുന്നെന്നും ലക്ഷ്മി പറയുന്നു.