പുരുഷനായും സ്ത്രീയായും ജീവിക്കാൻ ഇവിടെ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തലുമായി ലെന

164

25 വർഷത്തിലേറെയായി മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. വളരെ ചെറുപ്രായത്തിൽ സിനിമയിലെത്തിയ താരം സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ സ്‌നേഹം എന്ന സിനിമയിലൂടെയാണ് ലെന വെള്ളഇത്തിരയുടെ ഭാഗമാകുന്നത്. ജയരാജാണ് ചിത്രം സംവിധാനം ചെയ്തത്. പക്ഷേ താരം ആദ്യമായി നായികയായത് ലാൽ ജോസ് ചിത്രത്തിലാണ്.

രണ്ടാം ഭാവം എന്ന സിനിമയിൽ സുരേഷ്‌ഗോപിയുടെ നായികയായാണ് താരം വരുന്നത്. പിന്നീട് സിനിമകളിൽ നിന്ന് നീണ്ട ഒരിടവേള എടുത്ത താരം പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ സജീവമായി, തുടർന്ന് സിനിമയിലും. മിനിസ്‌ക്രീനിൽ നിരവധി ആരാധകരെ സൃഷ്ടിച്ച താരം 2009 മുതലാണ് സിനിമയെ സീരിയസ്സായി കാണാൻ തുടങ്ങിയത്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്.

Advertisements

Also Read
എനിക്കെതികെ കമന്റിട്ടത് പത്താം ക്ലാസ്സിൽ പഠിക്കുന്നവനാണ്; പോക്കറ്റ് മണി തരാമെന്ന് പറഞ്ഞാണ് പലരെയും അവർ ആർമികളിൽ ചേർക്കുന്നത്, ആര്യയുടെ തുറന്ന് പറച്ചിൽ ഇങ്ങനെ

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ലെന നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. പോപ്പർ സ്റ്റോപ് എന്ന മലയാളം ചാനലിന് നല്കിയ അഭിമുഖത്തിൽ താരം പറയുന്നതിങ്ങനെ; ഇവിടെ പുരുഷനായും സ്ത്രീയായും ജീവിക്കാൻ പ്രയാസമാണ്. പുരുഷന്മാർ അധികം കരയാൻ പാടില്ല എന്ന് പറയുന്നത് പോലെ സ്ത്രീകൾ ധൈര്യം കാണിക്കാൻ പാടില്ല എന്നാണ് സമൂഹം പറയുന്നത്. എല്ലാത്തിനും അതിന്റേതായ ചില ക്ലീഷേ സാധനങ്ങൾ ഉണ്ട്.

ഞാൻ ഒരു മനുഷ്യനാണ് കുറെ മനുഷ്യർക്കിടയിൽ. എല്ലാവര്ക്കും അവരവരുടേതായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ട്. എല്ലാവരും ഒരു ഗ്രൂപ്പ് ആയിട്ടാണ് ജീവിച്ചു പോകുന്നത്. ഞാൻ എന്നെ മെയിൽ ഡൊമിനേറ്റഡ് വേൾഡിലെ ഒരു സ്ത്രീയെന്ന രീതിയിൽ കാണാൻ നോക്കാറില്ല. ്. എന്തിനേക്കാളും വലിയതാണ്് ബഹുമാനമെന്നത്. അത് പരസ്പരം നൽകുന്നുണ്ടെങ്കിലും അവിടെ ലിംഗ വ്യത്യാസങ്ങൾ ഒന്നും അല്ല,’ ലെന പറഞ്ഞു. ‘

Also Read

Advertisement