ലാലേട്ടൻ ഗുരുവാണ്, എന്റെ അഭിനയം വളർത്താൻ സഹായിച്ചു; ആക്ടിങ് മെത്തേഡ് പറഞ്ഞ് തന്നതും ലാലേട്ടനാണെന്ന് നടി ലെന

99

വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന. മിനി സ്‌ക്രീനിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ലെന മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ്. ജയരാജ് ഒരുക്കിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് രണ്ടാംഭാവം, കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമാണ്.

Advertisements

2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയാണ് ലെനയുടെ കരിയറിൽ വഴിത്തിരിവായത്. ടെലിവിഷൻ പരമ്പരകളിലും ലെന അഭിനയിച്ചിരുന്നു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് അഭിനയം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചത് മോഹൻലാലാണെന്ന് വെളിപ്പെടുത്തുകയാണ് ലെന.


ALSO READ- ആദ്യമായാണ് ഇങ്ങനെ, മനസിൽ നിന്നും പോകുന്നില്ല; കുറച്ചുനാളായി ഉറങ്ങിയിട്ടെന്ന് ദുൽഖർ സൽമാൻ

സ്പിരിറ്റ് എന്ന ചിത്രത്തിൽ മൂന്ന് പേജോളം വരുന്ന ഡയലോഗ് പഠിക്കാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നെന്നും അത് എളുപ്പത്തിൽ പഠിക്കാനുള്ള ടെക്‌നിക് തനിക്ക് പറഞ്ഞ് തന്നത് മോഹൻലാലാണെന്നും ലെന പറയുന്നു. അദ്ദേഹത്തിന്റെ എളിമയെ കുറിച്ച് സംസാരിക്കവെയാണ് ലെനയുടെ പരാമർശം.

എന്റെ അഭിനയം ഏറ്റവും കൂടുതൽ വളർത്താൻ സഹായിച്ചത് ലാലേട്ടനാണ്. നീളമുള്ള ഡയലോഗ് കിട്ടിയാൽ അത് എങ്ങനെയാണ് പഠിക്കേണ്ടത് അല്ലെങ്കിൽ ആക്ടിങ് മെത്തേഡ് പറഞ്ഞ് തന്നത് ലാലേട്ടനാണ്. ‘ശെരിക്കും പറഞ്ഞാൽ ഗുരുവിനെപോലെ തന്നെ.’- ലെന പറഞ്ഞു. താൻ അഭിനയിച്ച സ്പിരിറ്റ് എന്ന ചിത്രത്തിൽ ലാലേട്ടൻ ഓപ്പോസിറ്റ് നിൽക്കുന്ന സീനിൽ വലിയൊരു ഡയലോഗ് പറയണം. അത് ശെരിക്കും ഒരു വലിയ ഡയലോഗ് അല്ല. ലാലേട്ടൻ നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ നമ്മൾ നല്ല ആറ്റിറ്റിയൂഡ് ഇട്ട് സംസാരിക്കുകയും അദ്ദേഹത്തെ ഡയലോഗ് കൊണ്ട് അടിച്ച് താഴ്ത്തുകയും ചെയ്യുന്ന സീൻ ആണ്. എങ്ങനെ ഈ സീൻ അഭിനയിച്ചെടുക്കും എന്ന് എനിക്കറിയില്ലായിരുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു പരിപാടി ആയിരുന്നു. അഭിനയിക്കുന്നവർക്ക് ചിലപ്പോൾ ആ അവസ്ഥ പറഞ്ഞാൽ മനസിലാകും. ഒരു ലാലേട്ടൻ ഫാൻ കണ്ടാൽ അതോടുകൂടി നമ്മളെ വെറുത്ത് പോകും എന്ന അവസ്ഥയാണ്.’

ALSO READ- ‘എന്നെ ഹീറോ മാത്രം തൊട്ടാൽ മതി’; അഭിനയിക്കുമ്പോൾ കെഞ്ചി പറഞ്ഞിട്ടും കാൽ വിരൽ പോലും തൊടാൻ ഹൻസിക സമ്മതിച്ചില്ലെന്ന് റോബോ ശങ്കർ; അസ്വസ്ഥയായി നടി

‘സീൻ കയ്യിൽ കിട്ടിയപ്പോൾ മൂന്ന് പേജ് ഡയലോഗ്, അത് കണ്ടിട്ട് എന്റെ കിളി പോയി. ഞാൻ പരീക്ഷക്ക് പഠിക്കുന്നപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ലാലേട്ടൻ എന്നെ കണ്ടതും, ഹാലോ ഇങ്ങോട്ട് വാ എന്ന് പറഞ്ഞു. എന്താ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്നൊക്കെ ചോദിച്ചു. അപ്പോൾ ഞാൻ ഡയലോഗ് കാണിച്ചുകൊടുത്തു, മൂന്ന് പേജ് ഡയലോഗ് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു. പുള്ളി അത് വായിച്ച് തന്നു. അപ്പോൾ അച്ചടി ഭാഷയിൽ നിന്നും സാധാരണ ഭാഷയിലേക്ക് മാറിയപോലെ തോന്നി. എന്നിട്ട് എങ്ങനെയാണ് ഡയലോഗ് പഠിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞുതന്നു.’

‘ആ നിമിഷം മുതൽ എനിക്കിപ്പോൾ എത്ര പേജ് ഡയലോഗ് തന്നാലും പറയാൻ പറ്റും. അതിനൊരു ടെക്‌നിക്കുണ്ട്. അതെനിക്ക് പറഞ്ഞുതരാൻ അദ്ദേഹം സമയം മാറ്റിവച്ചു, അദ്ദേഹത്തിന്റെ എളിമ നോക്കണേ’- ലെന പറയുന്നു

Advertisement