രംഗണ്ണന്‍ ഇനി റസ്റ്റില്‍, അവധിയാഘോഷിച്ച് നസ്രിയയും ഫഹദും, എവിടെയാണെന്ന് ആരാധകര്‍

28

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ആവേശം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. രോമാഞ്ചം എന്ന ഹൊറര്‍ കോമഡിയ്ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഫഹദിന്റെ പെര്‍ഫോമന്‍സും മാസ്സും കോമഡിയും തിയേറ്ററുകളിലും ‘ആവേശം’ നിറയ്ക്കുന്നു.

Advertisements

ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. 350ലധികം സ്‌ക്രീനുകളിലാണ് ഈദ് വിഷു റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രദര്‍ശനം തുടരുന്നത്.

Also Read:സിനിമയില്‍ അല്ലായിരുന്നെങ്കില്‍ ആ നടന്മാരെ ഞാന്‍ അങ്കിളെന്ന് വിളിച്ചേനെ, എന്റെ നായകനായി അഭിനയിച്ച ഒരു നടന് എന്റെ അച്ഛന്റെ പ്രായമുണ്ട്, തുറന്നുപറഞ്ഞ് മോഹിനി

രോമാഞ്ചത്തിനു ശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ സംവിധായകന്‍ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ചിത്രം വിജയക്കുതിപ്പ് തുടരുമ്പോള്‍ ചിത്രത്തിലെ നായകനും നിര്‍മ്മാതാവും ഇപ്പോള്‍ അവധിയാഘോഷത്തിലാണ്. ആവേശത്തിന്റെ കോ പ്രൊഡ്യൂസറാണ് നസ്‌റിയ. മലയാളികള്‍ക്ക് ഒരു കിടിലന്‍ ചിത്രം സമ്മാനിച്ച് ഇരുവരും അവധിയാഘോഷിക്കാന്‍ പോയിരിക്കുകയാണ്.

Also Read:ഒരു കോള്‍ ചെയ്താല്‍ നിയമം മുന്നിലെത്തുമായിരുന്നു, ഇതിപ്പോള്‍ മനുഷ്യത്വമില്ലാത്ത അധികാരിയായി, മേയര്‍ ആര്യ രാജേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹരീഷ് പേരടി

കഴിഞ്ഞ ദിവസം ഫഹദിനൊപ്പം ബീച്ചില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രം നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നൗ ലെറ്റ്‌സ് ചില്‍ ബേബി എന്നാണ് ചിത്രം പങ്കുവെച്ച് നസ്‌റിയ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഈ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Advertisement