മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടി ഡിംപിൾ റോസിന് അടുത്തിടെയാണ് അമ്മയായത്. ഇരട്ടക്കുട്ടികളിലൊരാളെ നഷ്ടമായതിനെക്കുറിച്ചും ആറാം മാസത്തിലെ പ്രസവത്തെക്കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം ഡിംപിൾ തുറന്നുപറഞ്ഞിരുന്നു. പ്രീമെച്വേർ ബേബിയെ പരിപാലിക്കുന്നതിനെക്കുറിച്ചും അവർക്ക് നൽകുന്ന കെയറിംഗിനെക്കുറിച്ചുമെല്ലാം ഡിംപിൾ റോസ് സംസാരിച്ചിരുന്നു. ക്യു ആൻഡ് വീഡിയോയിലൂടെയായാണ് ഡിംപിൾ റോസ് തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
എപ്പോഴും അവനോട് കളിക്കുന്നതാണ് അവനിഷ്ടം. അവനെ എടുത്ത് നമ്മൾ ഫോണിൽ നോക്കുന്നതൊന്നും ഇഷ്ടമില്ല. മധുരം അവന് കുറച്ചുകൂടി ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ട്. പൊതുവെ അമ്മയുടെ വീട്ടിലാണ് ബാപ്റ്റിസം ചടങ്ങ് നടത്താറുള്ളതെങ്കിലും എല്ലാവർക്കും വരാൻ എളുപ്പം കൊച്ചിയിലായതിനാൽ ഇവിടെ നടത്തുകയായിരുന്നു. മകന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ഭക്ഷണകാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും ഡിംപിൾ മറുപടിയേകിയിരുന്നു. ആരെങ്കിലും അവനെ കാണാതെ പോയാൽ അവൻ ശബ്ദമുണ്ടാക്കി വിളിക്കും. അവനെ എടുക്കാതിരുന്നാൽ കരയും.
ALSO READ

മകൻ വന്നതിന് ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഡിംപിൾ വ്യക്തമാക്കിയിരുന്നു. ഞാൻ മറ്റൊരാളായത് പോലെയാണ് എനിക്കും എന്നോട് പെരുമാറുന്നവർക്കും തോന്നുന്നത്. അവൻ വരുന്നത് വളരെ ലേസിയായിട്ടുള്ള, വളരെ ഈസി ഗോയിംഗായിട്ടുള്ള ആളായിരുന്നു.
ഒട്ടും ഇൻഡിപെൻഡന്റല്ലാത്ത, ഒന്നിനെക്കുറിച്ചും ചിന്തിക്കാത്ത വളരെ ഈസി ഗോയിംഗായിട്ടുള്ള ആളായിരുന്നു. ഈ കാര്യങ്ങളൊക്കെ ഫേസ് ചെയ്തതോടെ പുതിയ ആളായി മാറുകയായിരുന്നു ഞാൻ. ഫീനിക്സ് പക്ഷിയെപ്പോലെ രണ്ടാം ജന്മം എന്നൊക്കെ പറയില്ലേ അങ്ങനെയാണ് ഞാൻ. കുട്ടിക്കളിയൊക്ക മാറ്റി ആൻസൻ ചേട്ടനും കുറേക്കൂടി സീരിയസായിട്ടുണ്ട്.
ALSO READ

അവന് ഒരു കൂടപ്പിറപ്പ് കൂടി വേണമെന്നാഗ്രഹമുണ്ട്. ഒറ്റക്കുട്ടിയാവണ്ട, ഞാനും ചേട്ടനും വളർന്നത് പോലെ എന്തും തുറന്ന് പറയാവുന്ന ഒരു അനിയനോ അനിയത്തിയോ വേണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡിംപിൾ പറഞ്ഞിരുന്നു. എന്നാലും വല്ലാത്ത ചോദ്യമായിപ്പോയി എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തുന്നത്.









