മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുരപിചിതയാണ് നടി ഡിംപിൾ റോസ്. യൂട്യൂബ് ചാനലിൽ സജീവമായതോട് കൂടിയാണ് നടി ഡിംപിൾ റോസിന്റെ വിശേഷങ്ങൾ പുറംലോകം അറിയുന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് നടി ഒരു അമ്മയാവുന്നത്.
കഴിഞ്ഞ വർഷം രണ്ട് ഇരട്ട ആൺകുട്ടികൾക്ക് ജന്മം കൊടുത്തെങ്കിലും അതിൽ ഒരാളെ നഷ്ടപ്പെടുകയായിരുന്നു. പ്രസവത്തെ കുറിച്ചും അതിന് ശേഷം ഉണ്ടായ സംഭവങ്ങളെ കുറിച്ചുമൊക്കെ നടി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മകനെ ആദ്യമായി പുറംലോകത്തിന് പരിചയപ്പെടുത്തുക വരെ ചെയ്തിരുന്നു.
ALSO READ

ഇപ്പോഴിതാ ഡിംപിളിന്റെ പിറന്നാൾ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഭർത്താവിനും മകനുമൊപ്പം ഇത്തവണത്തെ പിറന്നാൾ ദിനം മനോഹരമാക്കാൻ പോയ കഥയാണ് യൂട്യുബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെ നടി വ്യക്തമാക്കുന്നത്. മാത്രമല്ല ഡിംപിളിന്റെ ഉള്ളിലെ നല്ല മനസിനെ കുറിച്ചും ആരാധകർ
ഇപ്പോഴിതാ ഡിംപിളിന്റെ പിറന്നാൾ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഭർത്താവിനും മകനുമൊപ്പം ഇത്തവണത്തെ പിറന്നാൾ ദിനം മനോഹരമാക്കാൻ പോയ കഥയാണ് യൂട്യുബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെ നടി വ്യക്തമാക്കുന്നത്. മാത്രമല്ല ഡിംപിളിന്റെ ഉള്ളിലെ നല്ല മനസിനെ കുറിച്ചും ആരാധകർ.

കിഡ്സ് എന്ന സ്ഥാപനത്തിൽ ഭർത്താവിനും മകനുമൊപ്പമാണ് പിറന്നാളോഘിഷിക്കാൻ ഡിംപിൾ എത്തിയത്. അപ്പോൾ സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും എവിടെ എന്ന ചോദ്യം വരും. മറ്റ് ചില അത്യാവശ്യങ്ങളുമായി പോയിരിക്കുകയാണ്. അതുകൊണ്ട് വൈകിട്ട് പപ്പയും മമ്മിയും സഹോദരനും കുടുംബവുമൊക്കെ പിറന്നാളാഘോഷത്തിനായി വീട്ടിലേക്ക് വരുമെന്നും ഡിംപിൾ വ്യക്തമാക്കുന്നു. അവിടെ വെച്ചാണ് പുതിയ ബെർത്ത് ഡേ ഡ്രസിലുള്ള ആഘോഷം നടക്കുക എന്നും ഡിംപിൾ വ്യക്തമാക്കുന്നു.
ഭിന്നശേഷിക്കാരായ സ്ത്രീകൾ അടക്കമുള്ളവർക്ക് സ്വയം തൊഴിലിനുള്ള പരിശീലനവും അതിനുള്ള സാഹചര്യങ്ങളും ഒരുക്കുന്ന സ്ഥാപനത്തിലേക്കാണ് ഡിംപിൾ പോയത്. എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ചതിനൊപ്പം അവരുണ്ടാക്കുന്ന സാമഗ്രികൾ കാണിക്കുകയും ചെയ്തിരുന്നു. ഡിംപിളിന്റെ പുതിയ വീഡിയോ കുറഞ്ഞ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഇതിന് താഴെ പിറന്നാൾ ആശംസകൾ അറിയിച്ചതിനൊപ്പം നൂറ് കണക്കിന് കമന്റുകൾ വന്ന് നിറഞ്ഞിട്ടുണ്ട്.
ALSO READ

നടിയുടെ വീഡിയോയ്ക്ക് താഴെ ജന്മദിന സന്ദേശങ്ങൾ വന്ന് നിറയുകയാണ്. മാത്രമല്ല എല്ലാ കാര്യത്തിലും മാതൃകാപരമായി ജീവിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ചും ചിലർ പറയുന്നു. നല്ലൊരു കാര്യമാണ് ഡിംപിൾ ചെയ്തതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ദൈവം എന്നും അനുഗ്രഹിക്കട്ടെ.
ഡിംപിളും ആൻസൻ ചേട്ടനും ചേട്ടന്റെ പേരെന്റ്സും ഡിംപിളിന്റെ പേരന്റ്സിനും പാച്ചുനും തോമുനുും എല്ലാവർക്കും നല്ലത് വരട്ടെ. ഒരു നേരം അവരുടെ കൂടെ ചിലവഴിക്കാൻ കാണിച്ച മനസിനാണ് കൈയ്യടി ലഭിക്കേണ്ടത്. ഡിംപിളിന്റെ നല്ല മനസിന് എന്നും നന്മകൾ ഉണ്ടാവട്ടേ. ഹാപ്പി ആയിട്ട് ഇരിക്കു എന്നിങ്ങനെയാണ് കമന്റുകൾ വന്നു കൊണ്ടിരിയ്ക്കുന്നത്.









