സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താര കുടുംബമാണ് മനോജിന്റേത്. ഭാര്യ ബീന ആന്റണിയ്ക്കും മകനും ഒപ്പം യൂട്യൂബിൽ സ്ഥിരമായി വീഡിയോകൾ ചെയ്യുന്ന മനോജ് ഇപ്പോൾ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ വിശകലനവുമായി സജീവമാണ്. സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മകന്റെ പ്രണയത്തെ കുറിച്ചുള്ള തന്റെയും ഭാര്യയുടെയും സങ്കൽപങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. മകന്റെ പ്രണയത്തിന് ഞങ്ങൾ ഒരിക്കലും എതിര് നിൽക്കില്ല എന്നാണ് മനോജും ബീന ആന്റണിയും പറയുന്നത്.
എന്റെ മകന് ഇപ്പോൾ പതിനാറ് വയസ്സ് ആയി. രണ്ട് വർഷം കൂടെ കഴിഞ്ഞാൽ അവൻ വോട്ട് അവകാശമുള്ള പൗരനായി മാറും. അവന് ആരെ വേണമെങ്കിലും പ്രണയിക്കാം വിവാഹം ചെയ്യാം. അതിലൊന്നും ഒരിക്കലും ഞാനും ബീനയും ഇടപെടില്ല. കാരണം ഞങ്ങൾക്ക് അത് പറയാനുള്ള അവകാശമില്ല, ഞങ്ങൾ പ്രണയിച്ച് വിവാഹം ചെയ്തവരാണ്.
ALSO READ

ഒറ്റ നിർബന്ധം മാത്രമേ അവനോട് ഞങ്ങൾ പറഞ്ഞുള്ളൂ, അവന് ഇഷ്ടമുള്ള ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്യാം. അതിന് ഞങ്ങൾ എതിരല്ല, പക്ഷെ പ്രണയിക്കുന്ന കാര്യം അവൻ ഞങ്ങളോട് പറയണം. ജാതിയോ മതമോ, സമ്പത്തോ ഒന്നും ഞങ്ങൾ നോക്കുന്നില്ല, ക്യാരക്ടർ നന്നായിരിക്കണം എന്ന് മാത്രമാണ് ഞങ്ങളുടെ ആഗ്രഹം.
ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് വേണം എന്നത് ബീനയ്ക്ക് വലിയ ആഗ്രഹമായിരുന്നു. അവളരെ പൊട്ടു തൊട്ട് മുടി പിന്നിയിട്ട് ഒരുക്കി കൊണ്ടു നടക്കാൻ. അവൻ കല്യാണം കഴിച്ച് വരുന്ന പെൺകുട്ടി ഞങ്ങളുടെ മകൾ തന്നെയായിരിയ്ക്കും. അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന പെൺകുട്ടി ഭാഗ്യവതിയായിരിയ്ക്കും.
ALSO READ

ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഒരിക്കൽ പ്രണയം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ മകനെയും ഒപ്പം ഇരുത്തിയിരുന്നു. അന്ന് ഒരുപാട് പേർ അതിനെ വിമർശിച്ചു. പക്ഷെ എന്നെ സബന്ധിച്ച് മക്കൾ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സെക്സിനെ കുറിച്ചും എല്ലാം പഠിക്കണം, അറിയണം. എങ്കിൽ മാത്രമേ അവർക്ക് നല്ലതിനെ തിരിച്ചറിയാൻ സാധിയ്ക്കുകയുള്ളൂ. അല്ലാത്ത പക്ഷം വികലമായ അറിവായിരിയ്ക്കും അവർക്ക് ലഭിയ്ക്കുക എന്നും മനോജ് പറയുന്നുണ്ട്









