കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഗ്ലാമർ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമർശിച്ച് എത്തിയവർക്ക് തക്ക മറുപടിയുമായി നടി മാളവിക മോഹനൻ.
ഹാഫ് ജീൻസിൽ ഗ്ലാമറായി കസേരയിൽ ഇരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് വിമർശകർക്ക് മറുപടിയായി നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

നേരത്തെ ഇതേവേഷം ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന് നടിക്ക് മോശം കമന്റുകളും രൂക്ഷവിമർശനവും ലഭിച്ചിരുന്നു. ഇതിന് പ്രതികരണമായിട്ടാണ് ഇതേ വസ്ത്രം അണിഞ്ഞ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തത്.
മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു.

ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു.
എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും.’ചിത്രത്തിന്റെ അടിക്കുറിപ്പിൽ മാളവിക അഭിപ്രായപ്പെട്ടു.

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെയു മോഹനന്റെ മകളാണ്.

നിർണായകം, ഗ്രേറ്റ് ഫാദർ, രജനീകാന്ത് ചിത്രം പേട്ട എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. നടിമാരായ ശ്രിന്ദ, പാർവതി തുടങ്ങിയവർ മാളവികയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
            








