ആശുപത്രിയിലായപ്പോള്‍ ആ സംവിധായകനെ സഹായിക്കാന്‍ ഒരു സംഘടനയുമുണ്ടായിരുന്നില്ല, ചികിത്സാച്ചെലവ് മൊത്തം ഏറ്റെടുത്തത് രാജു, തുറന്നുപറഞ്ഞ് മല്ലികാ സുകുമാരന്‍

355

സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു.

Advertisements

നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്.

Also Read: ലൊക്കേഷനില്‍ കൂടെ വരുന്നത് ഭര്‍ത്താവ്, എന്തും ഡിസ്‌കസ് ചെയ്യാവുന്ന നല്ല സുഹൃത്തായിരുന്നു, അപര്‍ണയുടെ വാക്കുകള്‍ വൈറലാവുന്നു

മല്ലിക പലപ്പോഴും പല അഭിമുഖങ്ങളിലും തന്റെ ഭര്‍ത്താവ് സുകുമാരന്റെ സ്വഭാവഗുണങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു അദ്ദേഹമെന്നും സഹജീവികളെ സഹായിക്കാനുള്ള മനസ്ഥിതിയും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മല്ലിക പറഞ്ഞിരുന്നു.

തന്റെ മക്കള്‍ക്കും ആ ഗുണങ്ങളൊക്കെ കിട്ടിയിട്ടുണ്ടെന്നും മല്ലിക പറയുകയാണിപ്പോള്‍. സഹായം ചോദിച്ചെത്തുന്നവരെയെല്ലാം സുകുവേട്ടന്‍ സഹായിക്കാറുണ്ടായിരുന്നുവെന്നും കടം വാങ്ങിയവരോട് പലപ്പോഴും പൈസ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും ഈ സ്വഭാവങ്ങളെല്ലാം മക്കള്‍ക്കും കിട്ടിയിട്ടുണ്ടെന്നും മല്ലിക പറയുന്നു.

Also Read: പ്രശ്‌നങ്ങള്‍ തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്, അപര്‍ണ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും സഹിക്കാനാവാതെ, എഫ്‌ഐആര്‍

ഒരു വലിയ സംവിധായകന്‍ ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായപ്പോള്‍ രാജുവാണ് അദ്ദേഹത്തെ സഹായിച്ചത്. കുറേ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിനെന്നും ബില്ലടക്കാതെ ആശുപത്രിയില്‍ നിന്നും വിടില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു സംഘടനയും സഹായിക്കാനുണ്ടായിരുന്നില്ലെന്നും അന്ന് രാജുവാണ് ആ കുടുംബത്തെ സഹായിച്ചതെന്നും മല്ലിക പറയുന്നു.

ഇക്കാര്യം രാജു തന്നോട് പറഞ്ഞിട്ടില്ല. ആ സംവിധായകന്റെ ഭാര്യ തന്നെ കരഞ്ഞുകൊണ്ട് വിളിച്ചാണ് മോന്‍ അദ്ദേഹത്തിന്റെ ചികിത്സക്ക് സഹായിച്ചുവെന്ന് പറഞ്ഞതെന്നും സുകുവേട്ടനുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ചെയ്യുന്ന കാര്യമാണ് മകന്‍ ചെയ്തതെന്നും മല്ലിക പറയുന്നു.

Advertisement