മമ്മൂക്ക അന്ന് വളരെ അധികം ദേഷ്യപ്പെട്ടു; ഷൂട്ടിംഗ് നിർത്തി വെച്ചു; അവസാനം ഞാൻ അല്ല അത് ചെയ്തത് എന്റെ കഥാപാത്രം ആണെന്ന് പറയേണ്ടി വന്നു; വിനോദ് കോവൂർ

375

എം 80 മൂസ എന്ന പ്രോഗ്രാമുക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് വിനോദ് കോവൂർ. പേര് വിനോദ്’എന്നാണെങ്കിലും ആളുകൾ ഇപ്പോഴും താരത്തെ മൂസാക്ക എന്നാണ് വിളിക്കാറ്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാ നടനം മമ്മൂട്ടിയോട് ഒപ്പമുള്ള താരത്തിന്റെ ഒരു അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടു എന്നാണ് വിനോദ് പറയുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;മമ്മൂട്ടി, ആശാ ശരത് എന്നിവരെ പ്രധാന കഥാപാതങ്ങളാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത വർഷം എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ‘സിനിമയിൽ ഞാൻ മമ്മൂക്കയെ ഞാൻ എടാ എന്ന് വിളിക്കുന്നൊരു രംഗമുണ്ട്. പക്ഷെ എനിക്ക് അങ്ങനെ വിളിക്കാൻ തോന്നുന്നില്ല. നമ്മൾ ഒരുപാട് ബഹുമാനിക്കുന്നൊരു നടനെ എങ്ങനെയാണ് എടാ എന്ന് വിളിക്കുക.

Advertisements

Also Read
‘ഈ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം’, വൈറലായി തമന്നയുടെ പഴയ വീഡിയോ

ഞാൻ സംവിധായകനോട് ചോദിച്ചു. കഥാപാത്രമല്ലേ വിനോദേ പിന്നെ എങ്ങനെ വിളിക്കാതിരിക്കുമെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. അങ്ങനെ ഞാൻ വിളിച്ചു. എന്നാൽ അത് വിളിച്ചതിന്റെ പേരിൽ ഒരുപാട് പൊല്ലാപ്പുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിർത്തിവച്ചു’, വിനോദ് കോവൂർ പറയുന്നു.അതിൽ ഞാൻ മമ്മൂക്കയുടെ കൈയിൽ കയറി പിടിക്കുന്ന രംഗമുണ്ട്. പക്ഷെ മമ്മൂക്ക കൈ തന്നില്ല. എന്താ വിനോദേ കൈ പിടിക്കാത്തത് എന്ന് സംവിധായകൻ ചോദിച്ചു.

മമ്മൂക്ക കൈ തന്നില്ലെന്ന് ഞാൻ പറഞ്ഞു. എന്താ മമ്മൂക്ക കൈ കൊടുക്കാത്തത് എന്ന് സംവിധായകൻ അദ്ദേഹത്തോട് ചോദിച്ചു. അവന് ഞാൻ കൈ കൊടുക്കില്ല. അവൻ എന്നെ എടോ പോടോ എന്ന് വിളിച്ചത് കേട്ടില്ലേയെന്ന് മമ്മൂക്ക പറഞ്ഞു’,ഭയങ്കര സീരിയസായി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിർത്തിവച്ചു. ഇതോടെ, ഞാനും സംവിധായകനും സോറി പറഞ്ഞു. ക്യാമറാമാൻ ഇറങ്ങി വന്നു. കുറച്ചു നേരത്തേക്ക് അവിടെ ആകെ മൊത്തം പ്രശ്നമായി. മമ്മൂക്ക അങ്ങനെ നിൽക്കുകയാണ്, ഒന്നും കേൾക്കുന്നില്ല.

Also Read
അവരെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരുപക്ഷെ ഈ കാരണങ്ങൾ ആവാം; പക്ഷെ സഹോദരനായി എഴുതി വെച്ച കുറിപ്പിൽ അവർ പറഞ്ഞത് ഇങ്ങനെ; ശാന്തിവിള ദിനേശ്

അവസാനം ഞാൻ പറഞ്ഞു, മമ്മൂക്ക ഞാനല്ല വിളിച്ചത് എന്റെ കഥാപാത്രമാണെന്ന്. ഓ അതാണല്ലേ കാര്യം എന്നാൽ കൈ പിടിച്ചോ എന്ന് പറഞ്ഞ് മമ്മൂക്ക കൈ തന്നു’,മൂപ്പരൊരു നമ്പർ ഇറക്കിയതായിരുന്നു. പക്ഷെ കുറച്ച് നേരത്തേക്ക് ഞാൻ മാത്രമല്ല, എല്ലാവരും പേടിച്ചു പോയി. ഷൂട്ട് വരെ നിർത്തി വച്ചു. സംവിധായകൻ അറിഞ്ഞുകൊണ്ട് കളിച്ച കളിയാണ്. ഡയറക്ടർ എന്റെ മുന്നിൽ അഭിനയിച്ചു. പക്ഷെ ബാക്കിയെല്ലാവരും ഞെട്ടിപ്പോയി’, വിനോദ് പറഞ്ഞു

Advertisement