പോക്കിരിരാജ കണ്ടിട്ടുള്ളവര്‍ക്ക് ഈ കഥാപാത്രത്തെ പെട്ടെന്ന് പിടികിട്ടും: മധുരരാജയിലെ ജയ് യുടെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി

15

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ആരാധകര്‍. പോക്കിരിരാജയുടെ രണ്ടാം ഭാഗമായതിനാലും സൂപ്പര്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമായതിനാലും ചിത്രത്തെ കുറിച്ച് പ്രതീക്ഷകളും ഏറെയാണ്.

Advertisements

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജയ് യുടെ കഥാപാത്രം സിനിമയില്‍ വളരെ റലവന്റാണെന്നാണ് മമ്മൂട്ടി പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമമയാ സൗത്ത് ലൈവിന്റെ സ്റ്റാര്‍ടോക്കില്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

ചിത്രത്തിലെ ജയ് യുടെ കഥാപാത്രം സിനിമയില്‍ വളരെ റലവന്റാണ്. പോക്കിരിരാജ കണ്ടിട്ടുള്ളവര്‍ക്ക് ഈ കഥാപാത്രത്തെ കുറിച്ച് പെട്ടെന്ന് പിടികിട്ടും. ഈ കഥാപാത്രമായി ജയ് എന്തുകൊണ്ട് വരുന്നുവെന്ന് ഒന്നാം ഭാഗം ഒരിക്കല്‍ കൂടി കണ്ടാല്‍ ആ കഥാപാത്രം ആരെന്ന് മനസ്സിലാകും’ മമ്മൂട്ടി പറഞ്ഞു.

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണും ഒരു ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.

വീഡിയോ കടപ്പാട് സൗത്ത് ലൈവ് ഓണ്‍ലൈന്‍

Advertisement