മലയാളികൾക്ക് ഏറെ സുപരിചിതയായ റേഡിയോ ജോക്കിമാരിൽ ഒരാളാണ് ആർജെ അഞ്ജലി. അമൃത ടിവിയിലെ ഉരുളക്കുപ്പേരി എന്ന സിറ്റ്‌കോം പരിപാടിയിൽ അഭിനേത്രിയായും തിളങ്ങാറുണ്ട് അഞ്ജലി.
സ്വതസിദ്ധമായ സംസാര ശൈലിയിൽ അഞ്ജലി പങ്കുവെക്കാറുള്ള വീഡിയോകളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അഞ്ജലി ഇപ്പോഴിതാ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ഈ വിശേഷം പറഞ്ഞുകൊണ്ട് അഞ്ജലി പങ്കുവെച്ച വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. പെൺകുഞ്ഞാകുമെന്ന് അഞ്ജലി നേരത്തേ തന്നെ പറയുന്നുണ്ടായിരുന്നു.
ALSO READ

തൻവി എന്ന മൂത്ത മകൾക്ക് കൂടപ്പിറപ്പായി എത്തിയിരിക്കുന്ന കുഞ്ഞിപ്പെണ്ണിന് മാതംഗി എന്നാണ് നൽകിയിരിക്കുന്ന പേര് എന്ന വിവരം അടക്കം അഞ്ജലി നേരത്തേ അറിയിച്ചിരുന്നു. മനസിലെ തോന്നൽ പോലെ, അറിയാതെ നേരത്തേ സൂചിപ്പിച്ച പോലെ പെൺകുഞ്ഞു പിറന്നു എന്നായിരുന്നു അഞ്ജലി കുറിച്ചത്.
ഗർഭകാല വിശേഷങ്ങളും ചോദ്യങ്ങളും മറുപടിയുമൊക്കെയായി അഞ്ജലി ഒട്ടനവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഗർഭകാലത്തുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളൊക്കെ അഞ്ജലി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ കരുതിയത് പോലൊന്നും നടന്നില്ല എന്ന് പറഞ്ഞും അഞ്ജലി വീഡിയോ ഷെയർ ചെയ്തിരുന്നു.

പ്രതീക്ഷിച്ചതിലും ഒരാഴ്ച മുൻപേ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നുവെന്നും ശ്വാസതടസ്സമായിരുന്നു കാരണമെന്നും അഞ്ജലി പറയുന്നുണ്ട്. തൻവിയുടെ ഡെലിവറി സിസേറിയൻ ആയതിന്റെ കാരണവും ശ്വാസതടസ്സമായിരുന്നു. കറക്ട് ടൈമിൽ ഇത്തവണയും വന്നിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു.
ഒരു മനുഷ്യന് വരാവുന്ന ഏറ്റവും വൃത്തികെട്ട അസുഖമാണ് ശ്വാസം മുട്ടലെന്നും അഞ്ജലി പറയുന്നു. ഭീകരമായ ശ്വാസം മുട്ടലായിരുന്നു താൻ അനുഭവിച്ചതെന്നും അഞ്ജലി വീഡിയോയിലൂടെ അറിയിച്ചിരുന്നു. ഭർത്താവുമായാണ് ആശുപത്രിയിൽ അഞ്ജലി എത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ രസകരമാണെന്നാണ് പ്രേക്ഷകരും പറയുന്നുണ്ട്.
ALSO READ










