കുറച്ച് കഞ്ഞി എടുക്കട്ടെ പ്രഭുവേട്ടാ; മരക്കാറിലും മഞ്ജു വാര്യരെ വിടാതെ ട്രോളന്മാര്‍

84

മാണിക്യാ കുറച്ചു കഞ്ഞിയെടുക്കട്ടെ എന്നത് മോഹന്‍ലാലിന്റെ ഒടിയനില്‍ ട്രോള്‍ പൂരത്തിന് വഴിവെച്ച ഡയലോഗായിരുന്നു .

Advertisements

മഞ്ജുവാര്യരുടെ കഥാപാത്രം പ്രഭ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും ഈ ഡയലോഗോടെയാണ്. സോഷ്യല്‍ മീഡിയയില്‍ പുതിയൊരു പ്രയോഗത്തിന് തന്നെ ഇത് കാരണമായിത്തീര്‍ന്നു.

ഒടിയന്‍ റിലീസ് ചെയ്യപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കഞ്ഞിട്രോള്‍ മഞ്ജുവിനെ വിട്ടു പോകുന്നില്ല. ഇപ്പോഴിതാ മോഹന്‍ലാലും മഞ്ജുവര്യരും വീണ്ടുമൊന്നിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനും കഞ്ഞി ട്രോളുകള്‍ തന്നെയാണ് ലഭിക്കുന്നത്.

ചിത്രത്തിലെ മഞ്ജുവാര്യരുടെ കഥാപാത്രം സുബൈദയുടെയും മറ്റും ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. അതാണ് ഇപ്പോള്‍ ട്രോളന്മാര്‍ക്ക് ആയുധമായിരിക്കുന്നത്.

കൈയ്യില്‍ പാത്രവുമായി പ്രഭുവിന്റെ അടുത്തിരിക്കുന്ന മഞ്ജുവാണ് ചിത്രത്തില്‍. ഇത് കണ്ടതോടെ ട്രോളന്മാര്‍ വീണ്ടും ആക്ടീവായി.

പ്രഭുവിനോട് മഞ്ജു കഞ്ഞി വേണോ എന്ന് ചോദിക്കുകയാണെന്നാണ് അവരുടെ പക്ഷം. കഞ്ഞി വേണോ പ്രഭുവേട്ടാ എന്ന ട്രോളുകളാണ് ചിത്രത്തിന്റെ താഴെ നിറയുന്നത്.

Advertisement