മലയാളി സിനിമയുടെ അഭിമാന താരമാണ് മഞ്ജു വാര്യർ. ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. 14 വർഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കരിയർ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്. താരത്തിന്റെ ജന്മദിനമാണിന്ന്. സഹപ്രവത്തകരും സുഹൃത്തുക്കളും ആരാധകരും മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 1978 സെപ്റ്റംബർ 10 നു തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് മഞ്ജു ജനിച്ചത്. തൃശൂർ സ്വദേശികളായ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും മകളായി ജനിച്ച മഞ്ജുവിന് തമിഴ്‌നാടുമായി അടുത്ത ബന്ധമുള്ളതും അതുകൊണ്ട് തന്നെയാണ്.
പഠനകാലത്ത് കലാതിലകമായിരുന്നു മഞ്ജു. നിമയിൽ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തൽ തുടർന്നു. ിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും. പിന്നീട് വിവാഹമോചനത്തിന് ശേഷം പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തി ആരാധകരെ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.
താൻ ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ചു യാതൊരു ചിന്തയും ഇല്ലാത്ത ആളാണ്. കാരണം സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പലതും തന്റെ ജീവിതത്തിൽ നടന്നിട്ടുളളത്. അതുകൊണ്ടുതന്നെ ഒഴുക്കിനു അനുസരിച്ചു പോയ്‌കൊണ്ടേയിരിക്കുന്നു എന്നാണ് ജീവിതത്തെ കുറിച്ച് മഞ്ജു പറയുന്നത്.
വിവാഹമോചനത്തോടെ ഒന്നുമില്ലാതെ ഇറങ്ങിയ അവസ്ഥയിൽ നിന്നും ഇന്ന് കോടികൾ സമ്പാദിക്കുന്ന താരമായി വീണ്ടും മാറിയിരിക്കുകയാണ് മഞ്ജു. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് ഫിലിം ബീറ്റ് പോലെയുള്ള മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മഞ്ജു വാര്യർ ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ 1 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. മലയാളത്തിന് പുറമെ ‘തുണിവ്’, ‘അസുരൻ’ തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകളായ തമിഴ് സിനിമകളിലും താരം മുഖ്യവേഷത്തിലെത്തിയിരുന്നു. മഞ്ജു ‘തുണിവ്’ എന്ന ചിത്രത്തിന് വേണ്ടി ഒരു കോടി രൂപ പ്രതിഫലമായി വാങ്ങിയതെന്നും വാർത്തകളുണ്ടായിരുന്നു.
അതേസമയം, മഞ്ജുവിന്റെ അനന്തരവകാശിയും ഇത്രയും സ്വത്തിന്റെ ഉടമസ്ഥാവകാശവും ആർക്കായിരിക്കും എന്നാണ് സോഷ്യൽമീഡിയയിൽ അടക്കം നടക്കുന്ന ചർച്ച. വിവാഹമോചനത്തിന് ശേഷം മുൻഭർത്താവ് ദിലീപിനൊപ്പമാണ് ഏകമകൾ മീനാക്ഷി. മഞ്ജുവാകട്ടെ അമ്മയ്ക്കും സഹോദരനും കുടുംബത്തിനൊപ്പമാണ് താമസം.
മഞ്ജു വാര്യരുടെ സമ്പാദ്യമെല്ലാം ഇനി മരുമകളായ ആവണിക്ക് ആയിരിക്കുമെന്നാണ്ഉയരുന്ന ചർച്ച. ഇനിയും നല്ലൊരു ജീവിതം മഞ്ജുവിനെ കാത്തിരിക്കുന്നു എന്നും ആരാധകർ ഉപദേശിക്കുന്നുണ്ട്.