മോളേ അഴിച്ചുവിട്ടിരിക്കുകയാണോ എന്ന് പലരും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടുണ്ട്, അവരുടെ അവസ്ഥയോര്‍ത്ത് ശരിക്കും വിഷമം തോന്നി, മീര നന്ദന്‍ പറയുന്നു

287

വളരെ കുറച്ച് സിനിമകളായാലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മീര നന്ദന്‍. അഭിനയത്തിന് പുറമെ പാട്ടും ഡാന്‍സും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്നും മീര തെളിയിച്ചിട്ടുണ്ട്.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിവരികയാണ്. ഒരുപാട് കാലത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികൊണ്ട് മീര നന്ദന്‍ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

Also Read: എന്റെ വാക്കുകള്‍ കേട്ട് ദിലീപിന് ദേഷ്യം വന്നു, കുറേ കാലത്തേക്ക് എന്നോട് സംസാരിച്ചില്ല, വലിയ പ്രശ്‌നമായി മാറിയിരുന്നു, വെളിപ്പെടുത്തലുമായി ലാല്‍ജോസ്

തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങള്‍ പങ്കിട്ടാണ് മീര എല്ലാ ആരാധകരുടേയും വിവാഹമെന്നാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് താരത്തിന്റെ വരന്‍. രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം.

ഇപ്പോഴിതാ മീരയുടെ പഴയ അഭിമുഖമാണ് വൈറലാവുന്നത്. തന്റെ കല്യാണത്തെ കുറിച്ച് കേട്ട ചോദ്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മീര. എന്താണ് തന്റെ കല്യാണം വൈകുന്നതെന്ന ചോദ്യം തന്നെക്കാള്‍ കൂടുതല്‍ കേട്ടത് അച്ഛനും അമ്മയുമായിരുന്നുവെന്നും ഫങ്ഷനൊക്കെ പോകുമ്പോള്‍ പലരും വന്ന് മോളെ അഴിച്ചുവിട്ടിരിക്കുകയാണോ എന്നൊക്കെ ചോദിക്കാറുണ്ടെന്നും അവരുടെ അവസ്ഥയോര്‍ത്ത് തനിക്ക് ഒത്തിരി സങ്കടം തോന്നിയിട്ടുണ്ടെന്നും മീര പറയുന്നു,

Also Read: ശ്വാസതടസം, സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലും മകൻ ധ്യാനിന്റെ സിനിമ കാണാൻ തിയേറ്ററിലെത്തി ശ്രീനിവാസൻ; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

തന്നോട് ഇങ്ങനെ സംസാരിക്കുന്നവര്‍ക്ക് താന്‍ നല്ല മറുപടി നല്കാറുണ്ട്. നമ്മള്‍ എപ്പോഴാണ് കല്യാണം കഴിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് നമ്മളല്ലേ എന്നും ഞാന്‍ ഇന്നേ വയസ്സില്‍ കല്യാണം കഴിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും നടക്കേണ്ട സമയത്ത് നടക്കുമെന്നും മീര പറയുന്നു.

Advertisement