മരിച്ചുകഴിഞ്ഞാല്‍ ശരീരത്തെ കൊണ്ട് എന്ത് കാര്യം, ഞാനെന്റെ ബോഡി മുഴുവന്‍ കൊടുത്ത ആളാണ്, ബിഗ് ബോസ് വേദിയില്‍ വെച്ച് അവയദാനത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതുകേട്ടോ

121

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഇപ്പോള്‍ ബിഗ് ബോസിന്റെ സീസണ്‍ ആറാണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. വിജയകരമായി മുന്നോട്ട് പോകുകയാണ് ഷോ. ഒത്തിരി മത്സരാര്‍ത്ഥികള്‍ ഇതിനോടകം ഹൗസില്‍ നിന്നും പുറത്തുപോകേണ്ടി വന്നിട്ടുണ്ട്.

Advertisements

അതേസമയം, വൈല്‍ഡ് കാര്‍ഡില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയവരുമുണ്ട്. ഇപ്പോള്‍ കടുത്ത പോരാട്ടം നടന്നുകൊണ്ടിരിക്കുയാണ്. ഇ്‌പ്പോഴിതാ ഷോയുടെ അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ വേദിയില്‍ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:ജയ് ഹോ ഗാനത്തിന് ഈണം പകര്‍ന്നത് റഹ്‌മാന്‍ തന്നെ, സംവിധായകന്‍ തെറ്റിദ്ധരിച്ചതാവാം, ഒടുവില്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് തുറന്നുപറച്ചിലുമായി ഗായകന്‍

അവയവദാനത്തെ കുറിച്ചായിരുന്നു മോഹന്‍ലാല്‍ സംസാരിച്ചത്. കഴിഞ്ഞ ദിവസം ശ്രീരേഖയും സിബിനും നടത്തിയ ഒരു അവയവ ദാനത്തിന്റെ അഭിനയപ്രകടനത്തിന് പിന്നാലെയായിരുന്നു അവയവദാനത്തെ കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചത്.

ഇവരുടെ അഭിനയത്തെ പ്രശംസിച്ച മോഹന്‍ലാല്‍ അവര്‍ തെരഞ്ഞെടുത്ത വിഷയം ഏറെ പ്രസക്തമാണെന്ന് പറഞ്ഞു. താന്‍ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹന്‍ലാല്‍ പരസ്യമായി പറഞ്ഞു. താന്‍ തന്റെ ശരീരം മുഴുവന്‍ കൊടുത്തയാളാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

Also Read:രോഗിയാണെന്ന് അറിഞ്ഞാല്‍ സിനിമയില്‍ നിന്നും പുറത്താകുമോ എന്ന് അവന്‍ പേടിച്ചു, എനിക്ക് വന്ന അതേ അസുഖമാണ് അവനും വന്നത്, കലാഭവന്‍ മണിയെ കുറിച്ച് സലിം കുമാര്‍ പറയുന്നു

തനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒരു അവാര്‍ഡുണ്ട്. താന്‍ ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതിനെ കൊണ്ട് ഒരു കാര്യവുമില്ലെന്നും പലര്‍ക്കും ഇന്നും അവയദാനത്തെ കുറിച്ച് തെറ്റായ ധാരണയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement