‘മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ?’, നേര് പ്രമോഷനിടയിലും താരമായി വാലിബന്‍

99

ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് പൂര്‍ണ്ണമായും തിയ്യേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്റെ പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ നല്‍കിയ മറുപടി വൈറലാകുന്നു.

Advertisements

നേരിന്റെ പ്രമോഷനെത്തിയപ്പോഴായിരുന്നു മോഹന്‍ലാലിന് വാലിബനെ കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നത്.മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ എന്നായിരുന്നു നേരിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഒരാള്‍ ചോദിച്ചത്. ആദ്യം നേര് കഴിയട്ടേ എന്നായിരുന്നു താരത്തിന്റെ മറുപടി.

ALSO READ- ‘ഞാന്‍ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്, എന്റെ മകള്‍ കല്യാണം കഴിക്കുമ്പോഴും സ്ത്രീധനം നല്‍കില്ല’; മോഹന്‍ലാല്‍

കൂടാതെ, അത് വ്യത്യസ്തമായ ഒരു സിനിമയായിരിക്കും. സിനിമകള്‍ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എല്ലാവരും. സിനിമയ്ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട്. നിങ്ങള്‍ക്ക് തോന്നിയ വികാരം ആ സിനിമയ്ക്ക് ഉണ്ടെങ്കില്‍ അതാണ് പ്രതീക്ഷ എന്ന് പറയുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാന്‍ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവര്‍ക്കൊപ്പം സഞ്ചരിക്കുന്നു. പുറത്തിറങ്ങിയിട്ടാണല്ലോ താന്‍ വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്.

എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ എന്നും പറയുന്നു മോഹന്‍ലാല്‍. അതേസമയം, സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ നേര് ഡിസംബര്‍ 21ന് പ്രദര്‍ശനത്തിനെത്തുകയാണ്.

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ വക്കീലാകുന്ന നേരിന്റെ ഫാന്‍സ് ഷോ കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂര്‍ തിയറ്ററുകളിലും സംഘടിപ്പിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പമാണ്. വിഷ്ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Advertisement