വലിയൊരു ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ നയന്‍താര ഒന്നിക്കുന്നു; പുതിയ ചിത്രം പ്രേക്ഷകരിലേക്ക്

7147

നടന്‍ മോഹന്‍ലാലും നടി നയന്‍താരയും ഒന്നിച്ചെത്തിയ സിനിമകളിലും ഹിറ്റായിരുന്നു. മോഹന്‍ലാലിന്റെ നായികയായിട്ടും സഹോദരി ആയിട്ടും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ താരങ്ങള്‍ ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയപ്പോള്‍ ആ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ പിന്നീട് നയന്‍താര മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു.

Advertisements

മോഹന്‍ലാല്‍ സിനിമയില്‍ പുതിയ കഥാപാത്രങ്ങള്‍ പരീക്ഷിക്കുകയും ചെയ്തു. 2004 ലാണ് ഇവര്‍ ഒന്നിച്ചുള്ള ചിത്രം അവസാനം ഇറങ്ങിയത്. ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇരുവരും വീണ്ടും ഒന്നിച്ച് എത്താന്‍ പോവുകയാണ്.

പുതിയ സിനിമയില്‍ നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നടന്‍ മോഹന്‍ലാല്‍ കാമിയോ വേഷത്തില്‍ ആകും എത്തുക. അതേസമയം ഇത്തവണ ഇവര്‍ മലയാളത്തില്‍ അല്ല ഒന്നിച്ചെത്തുന്നത്. വിഷ്ണു മഞ്ജുവിന്റെ സ്വപ്ന പദ്ധതിയായ കണ്ണപ്പ യിലാണ് ഈ താരങ്ങള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. ഈ അടുത്തായിരുന്നു മോഹന്‍ലാലും സിനിമയുടെ ഭാഗമായ വിവരം പുറത്തുവിട്ടത്. സിനിമയിലെ നായകന്‍ പ്രഭാസ് ആണ്.

also read സിനിമ തിരക്ക് പെട്ടെന്ന് കൊച്ചിയില്‍ എത്തണം; വന്ദേ ഭാരതില്‍ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബന്‍

അതേസമയം മലയാളത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന നയന്‍താര പിന്നീട് മറ്റു ഭാഷകളില്‍ തിളങ്ങുകയായിരുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് വിസ്മയ തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഈ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു.

വിസ്മയത്തുമ്പത്തിലെ മോഹന്‍ലാല്‍ നയന്‍താര ജോഡിയെ ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നീട് നയന്‍താര മലയാള സിനിമയില്‍ അത്ര സജീവമായിരുന്നില്ല. ഇപ്പോള്‍ ഒരു ഇടവേളക്കുശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പോവുകയാണ് നടി

 

Advertisement