സവിശേഷമായ പരിശീലനവും അധ്വാനവും വേണ്ട റോളായിരുന്നു അത്; കാൻ ചലച്ചിത്രോത്സവത്തില് പ്രദർശിപ്പിച്ച തന്റെ കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ

919

മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹൻലാൽ. താരത്തിന്റെ അഭിനയ മികവിനെ വെല്ലാൻ മറ്റൊരു സൂപ്പർതാരവുമില്ല എന്നത് പലരും അടിവരയിട്ടു പറയുന്നതുമാണ്. കുസൃതി നിറഞ്ഞചിരിയും കണ്ണുകളും ശരീര ഭാഷയുമെല്ലാം ജന്മസിദ്ധമായി നടനവൈഭവം ലഭിച്ച മോഹൻലാൽ എന്ന കലാകാരന്റെ മാത്രം പ്രത്യേകതകളാണ്.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് പറയുകയാണ് മോഹൻലാൽ. തനിക്ക് തന്റെ എല്ലാ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണെന്നാണ് താരം പറയുന്നത്.

Advertisements

അഭിനയിച്ച സിനിമകളിൽ മനസുതൊട്ട കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് താരം അഭിനയിച്ച എല്ലാ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നു പറയുന്നത്. കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ജോസഫ് എന്നിങ്ങനെ കൂടുതൽ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് താരം വിശദമായി സംസാരിക്കുകയാണ്.

ALSO READ- ഭർത്താവാണ് കരുത്തെന്ന് പോസ്റ്റുകളിട്ട അപർണ; മക്കളെ നോക്കാനായി ജോലി പോലും ഉപേക്ഷിച്ചു; എന്നിട്ടും തിരഞ്ഞെടുത്തത് മ ര ണം; പിന്നിൽ ഭർത്താവെന്ന് ഉറപ്പിച്ച് കുടുംബം

താൻ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഒട്ടേറെ ഡയലോഗുകൾ തന്റെ മനസിലിരുന്ന് ശബ്ദമുയർത്തുന്നുണ്ടെന്ന് പറഞ്ഞ മോഹൻലാൽ, ബ്ലെസി എഴുതിയ പ്രണയം എന്ന ചിത്രത്തിലെ ഒരു ഡയലോഗും ഓർത്തെടുക്കുന്നുണ്ട്. മലയാള മനോരമ വാർഷികപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ പങ്കുവെയ്ക്കുന്നത്.

തനിക്ക് അഭിനയിച്ച എല്ലാ സിനിമകളും പ്രിയപ്പെട്ടതാണ്. അതിൽ ചിലത് എന്റെ ചലച്ചിത്ര ജീവിതത്തിൽ സവിശേഷ സ്ഥാനത്തുള്ളതായി കാണുന്നു.കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ജോസഫ് എന്നിങ്ങനെ.

ALSO READ-എങ്ങനെ ഇക്കാര്യം പറയണമെന്ന് അറിയില്ല, ദയവായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ, വൈറലായി ബാലയുടെ ഭാര്യയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്

വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ കഥകളി നടനാണ്. സവിശേഷമായ പരിശീലനവും അധ്വാനവും വേണ്ട റോളായിരുന്നു അതെന്നും താരം വിശദീകരിച്ചു.

ഈ ചിത്രം 1999ൽ ആ ചിത്രം കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചപ്പോൾ അത് കഥകളിക്ക് കൂടിയുള്ള അംഗീകാരമായി. തന്റെ കഥാപാത്രങ്ങളുടെ ഒട്ടേറെ ഡയലോഗുകൾ എന്റെ മനസിലിരുന്ന് ശബ്ദമുയർത്തുന്നുണ്ട്. പെട്ടെന്നിപ്പോൾ ഓർക്കുന്ന ഒന്ന് ഇംഗ്ലീഷിലാണ്. Past means a bucket of ashes. ബ്ലെസി എഴുതിയതാണ്, പ്രണയം എന്ന സിനിമയിൽ മോഹൻലാൽ പറയുന്നു.

Advertisement