വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിക്കുന്ന, കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കുന്നവരാണ് മുസ്ലിം സ്ത്രീകളെ നോക്കി പല്ലിളിക്കുന്നത്: നിഖിലയോട് മൃദുല ദേവി

1291

മലയാളികൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് ദിലീപ് നായകനായി 2015 ൽ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമൽ മാറി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് നടിക്ക് ആരാധരും ഏറെയാണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു.

Advertisements

അതേ സമയം തന്റേതായ നിലപാടുകൾ മടി കൂടാതെ പറയുന്ന വ്യക്തി കൂടിയാണ് നിഖിലാ വിമൽ. തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞത് വൈറലായിരുന്നു. കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിൽ സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴുമുണ്ട് എന്നായിരുന്നു നിഖില തുറന്നുപറഞ്ഞിരുന്നത്. നിഖിലയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ ചൂടുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നിഖിലയുടെ വാക്കുകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആ ക്ടി വിസ്റ്റ് കൂടിയായ മൃദുല ദേവി.

ALSO READ- ആ നടനായിരുന്നു ചെറുപ്പം മുതലേ എന്റെ ഡ്രീം ബോയി, ശങ്കറുമായുള്ള വിവാഹ വാര്‍ത്തകളില്‍ സത്യമില്ല, വെളിപ്പെടുത്തലുമായി നടി അംബിക

പിഎച്ച്ഡിക്കാരായ ഹിന്ദു സ്ത്രീകൾ പോലും കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കി നിൽക്കുന്നവരാണെന്നും ഇവരാണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നതെന്നും മൃദുല കു റ്റ പ്പെടുത്തുന്നു. ഹിന്ദു മതത്തിലെ ജാ തീ യതയെ എതിർക്കാൻ നിഖിലയ്ക്ക് ധൈര്യമുണ്ടോ എന്നും മൃദുല ദേവി ചോദ്യം ചെയ്യുന്നുണ്ട്.

ALSO READ- ഇന്ത്യക്കായി നേടിയത് അഞ്ച് സ്വര്‍ണ്ണമെഡലുകള്‍, മകനെ നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു, സന്തോഷം പങ്കുവെച്ച് മാധവന്‍

എസ് മൃദുല ദേവിയുടെ ഫേസ്ബുക്ക് കുറിപ്പ്:

നേരെ ചൊവ്വേ കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കി നിൽക്കുന്ന പി എച് ഡി ക്കാരായ ഹിന്ദു സ്ത്രീകൾ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്. വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരിൽ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാർ കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നത് കാണുമ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെ??? ??കണ്ണൂരിലെ അടുക്കളയൊഴിച്ചു ബാക്കി ഇന്ത്യയിൽ മുഴുവൻ വികസിച്ചു വിലസി നടക്കുന്ന പെണ്ണുങ്ങളെ മുട്ടിയിട്ട് നടക്കാൻ മേല ??????.
അല്ലയോ നിഖില വിമൽ, താങ്കൾ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാർക്കി അഡ്രസ് ചെയ്യുന്നില്ല. മുസ്ലിം സ്ത്രീകൾക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഹിന്ദു സമുദായത്തിലുള്ള സ്ത്രീകൾക്കില്ല എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. ഹിന്ദു മതത്തിലുള്ള തരം തിരിച്ച അസമത്വം (ഗ്രേഡഡ് ഇൻ ഈക്വലിറ്റി ) ഇസ്ലാം മതത്തിലില്ല. ഇടതുപക്ഷക്കാരിക്കു ചുണയുണ്ടോ വാ തുറക്കാൻ.ഉണ്ടാവില്ല. വിക്ടിം ആകുവാൻ ഞങ്ങൾ ഇവിടെ ഉണ്ടല്ലോ. ??????. ??

അരീക്കോട് ആതിരയെ അച്ഛൻ കുത്തിക്കൊന്നത് അടുക്കളപ്പുറത്തിരുന്ന് ഭക്ഷണം കഴിച്ചതിനല്ല പട്ടാളക്കാരനായിട്ടും പട്ടികജാതിക്കാരൻ വരൻ ആയി വന്നതുകൊണ്ടാണ്.തേങ്കുറുശ്ശി അനീഷിനെ ഭാര്യവീട്ടുകാർ കുത്തിക്കൊന്നത് അനീഷ് പട്ടികജാതിക്കാരൻ ആയതുകൊണ്ടാണ്.. സ്വന്തം പെണ്ണുങ്ങളുടെ വയറ്റിൽ ദലിത് ഭ്രൂണം പിറക്കാതിരിക്കുവാൻ വേണ്ടി സ്വന്തം മക്കളെയോ,അവരുടെ ഭർത്താവിനെയോ തല്ലിക്കൊല്ലുന്ന അസമത്വം നിർത്തിയിട്ട് പോരേ അടുക്കളയിൽ ഇരിക്കുന്നവരെ അകത്തു കയറ്റേണ്ടത്.ജീവിച്ചിരുന്നാലല്ലേ അടുക്കളയിലോ,അകത്തോ ഇരിക്കുവാൻ കഴിയു.ആദ്യം അവരവരിടങ്ങളിലെ കോൽ എടുത്തിട്ട് പോരേ കണ്ണൂർ മുസ്ലിം സ്ത്രീകളുടെ കരട് എടുക്കേണ്ടത്.ഒരു പാർട്ടിയുടെ സപ്പോർട് ഉള്ളത് കൊണ്ട് വിളമ്പേണ്ടതല്ല ‘ഇന്റർ സെക്ഷണൽ ഫെമിനിസം ‘ വിവേചനത്തിന്റെ വ്യത്യസ്തഅടരുകൾ എന്തെന്നറിയാത്തവർ താങ്കളെപ്പോലുള്ള സ്യൂഡോ ഫെമിനിസ്റ്റുകളെ താലോലിക്കും.. ഇന്റർസെക്ഷണൽ ഫെമിനിസം അതു സപ്പോർട് ചെയ്യില്ല. അതിന് മൾട്ടിപ്പിൽ റീസൺ ഉണ്ട്.??

നേരത്തെ നിഖില അയൽവാശി എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗ്യാലറിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം നടത്തിയത്. സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും നിഖില വിമൽ പറയുകയായിരുന്നു. നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തലേന്നത്തെ ചോറും മീൻകറിയും ഒക്കെയാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്.

ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് നിഖില പറയുന്നു. ആണുങ്ങൾ പെണ്ണിന്റെ വീട്ടിൽ വന്നാണ് താമസിക്കുന്നതെന്നും താരം പറയുന്നു. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവർ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും എന്നും നിഖില പറയുന്നു.

Advertisement