ഞാൻ സീരിയലിന്റെ ചോറ് കഴിച്ചൊരാളാണ്, ശരിക്കും പറയാൻ പാടില്ല, സിനിമയിലഭിനയിക്കുന്നവർ ഒരിക്കലും സീരിയൽ ചെയ്യാൻ പാടില്ല : നടൻ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ!

246

മലയാള സിനിമയിൽ ഒരുസമയത്ത് നിറഞ്ഞ് നിന്നൊരു താരമാണ് കൃഷ്ണ വ്യത്യസ്തങ്ങളായ ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

എന്നാൽ സിനിമയിൽ അവസരം കിട്ടാതിരുന്ന സമയത്ത് സീരിയലിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ കൃഷ്ണ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിനയജീവിതത്തെ കുറിച്ച് സംസാരിക്കുന്നത്.

Advertisements

ALSO READ

ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല, ഇതുവരെയുള്ള യാത്രകളിലെല്ലാം ഒപ്പമുണ്ടായിരുന്നു ; കൈക്ക് എന്ത് സംഭവിച്ചു എന്ന് ആരാധകർ : സോഷ്യൽമീഡിയയിൽ ചർച്ചയായി നസ്രിയ പങ്കു വച്ച പുതിയ ചിത്രം

‘ഞാൻ സീരിയലിന്റെ ചോറ് കഴിച്ചൊരാളാണ്, ശരിക്കും പറയാൻ പാടില്ല. സീരിയൽ എന്ന് പറഞ്ഞാൽ സിനിമാകാർക്ക് പുച്ഛമാണ്. ഞാൻ സിനിമയിൽ നിന്ന് വന്നൊരാളാണ്, എനിക്ക് സീരിയലിലേക്ക് പോവാൻ ഭയങ്കര ബ്ലോക്ക് വന്നിരുന്നു. എനിക്ക് സിനിമയിൽ നല്ല വേഷങ്ങൾ കിട്ടാതിരുന്ന സമയത്ത് റിസ്‌ക് എടുത്ത് സീരിയൽ ചെയ്തു. എന്നുവെച്ച് സീരിയലിലേക്ക് തിരിച്ചുപോവാൻ നമുക്ക് മനസുവരില്ല. രണ്ടും രണ്ട് പ്ലാറ്റ്ഫോമാണ്.

ALSO READ

ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല, ഇതുവരെയുള്ള യാത്രകളിലെല്ലാം ഒപ്പമുണ്ടായിരുന്നു ; കൈക്ക് എന്ത് സംഭവിച്ചു എന്ന് ആരാധകർ : സോഷ്യൽമീഡിയയിൽ ചർച്ചയായി നസ്രിയ പങ്കു വച്ച പുതിയ ചിത്രം

തിങ്കൾ കലമാൻ എന്ന സീരിയൽ ഞാൻ കമ്മിറ്റ് ചെയ്യുന്നത് കോവിഡിന്റെ സമയത്താണ്, സിനിമ കംപ്ലീറ്റിലി സ്റ്റോപ്പായിട്ടുണ്ട്. അതിനിടയിൽ ഞാനൊരുപാട് സിനിമകൾ ചെയ്തു. സത്യം പറഞ്ഞാൽ സിനിമയിലഭിനയിക്കുന്ന ആൾ ഒരിക്കലും സീരിയൽ ചെയ്യാൻ പാടില്ല. സിനിമ എന്നുപറയുന്നതിന് വേറൊരു ഓഡിയൻസാണ്, സീരിയലിലേത് വേറെയും എന്നാൽ സീരിയലിൽ അഭിനയിച്ചാൽ നമ്മുടെ അഭിനയത്തിന് കുറച്ചുകൂടെ മൂർച്ഛവരും.

കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്നതുകൊണ്ട് ഒരു ആക്ടർക്ക് ഗ്രോത്തില്ല. ഒരു ആക്ടറിനെ തിയേറ്ററിൽ പോയി കാണാനെ നമ്മൾ ആഗ്രഹിക്കുന്നുള്ളു. സിനിമാ നടൻ വഴിയിലൂടെ പോകുമ്പോൾ ആളുകൾ വന്ന് സെൽഫിയെടുക്കും എന്നാൽ സിരീയൽ നടനെ കണ്ടാൽ ഒന്ന് നോക്കി പിന്നെയങ്ങ് പോകും എന്നും കൃഷ്ണ പറയുന്നുണ്ട്.

 

Advertisement