എല്ലാ മാസവും ഓരോ സിനിമ ചെയ്തോളാം എന്ന വാക്ക് ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല; ഇപ്പോള്‍ സിനിമ ഇല്ലെ എന്ന് ചോദിച്ചവര്‍ക്ക് നമിത പ്രമോദിന്റെ മറുപടി !

91

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മലാളത്തിന് പിന്നാലെ തെന്നിന്ത്യൻ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ സിനിമകൾ കുറവാണ്, ഇതോടെ ചോദ്യവുമായി പ്രേക്ഷകരും എത്തി. എന്തുകൊണ്ട് നമിത ഇപ്പോൾ സിനിമ ചെയ്യുന്നില്ല എന്ന ചോദ്യം ഈ നടി നിരന്തരം കേൽക്കുന്നുണ്ട്. ഇതിനോടെ നമിത പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അഭിമുഖത്തിനിടെ അതേ കുറിച്ച് പറയുകയാണ് നമിത.

Advertisements

താൻ സിനിമകൾ ചെയ്തുകൊണ്ടേയിരിക്കുകയാണെന്ന് പറഞ്ഞ നമിത കൊവിഡ് സമയത്ത് ഗ്യാപ് വന്നെങ്കിലും, ശേഷം മൂന്ന് നാല് സിനിമകൾ ചെയ്തുവെന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ സിനിമയിലൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ചുവരുന്നവരോട് അധികം വിശദീകരിക്കാനൊന്നും നിക്കാറില്ലെന്നും താരം പറയുന്നു.

കഥകൾ കുറെ കേൾക്കുന്നുണ്ട്. പക്ഷെ എനിക്ക് കൺവിൻസിങ് ആയത് മാത്രമേ ചെയ്യൂ. എന്റെ കംഫർട്ടബിളും നോക്കിയ ശേഷം മാത്രമേ സിനിമകൾ തിരഞ്ഞെടുക്കുകയുള്ളൂ. കഥ കേൾക്കുമ്പോൾ എനിക്ക് ഉറക്കം വരുന്നതാണെങ്കിൽ, അവരെ വേദനിപ്പിക്കാതെ തന്നെ നോ പറയും നടി പറഞ്ഞു.

also read
ലോകേഷിന്റെ മാനസികനില പരിശോധിക്കണം; സംവിധായകനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി രാജാമുരുകന്‍
അതേസമയം ഇന്റിമേറ്റ് രംഗങ്ങൾ ഒരു പരിതിയ്ക്ക് അപ്പുറം ചെയ്യാൻ സാധിക്കില്ല. ‘നിങ്ങളുടെ സിനിമയ്ക്ക് ഇത് അത്യാവശ്യമാണെന്ന് അറിയാം, പക്ഷെ എനിക്ക് കംഫർട്ടല്ല’ എന്ന് പറഞ്ഞ് ഒഴിവാകും. അങ്ങനെ ഒഴിവാക്കിയ ഒരുപാട് നല്ല സിനിമകളുണ്ട് നമിത പറഞ്ഞു.

എല്ലാ മാസവും ഓരോ സിനിമ ചെയ്തോളാം എന്ന വാക്ക് ഞാൻ ആർക്കും കൊടുത്തിട്ടില്ല. എനിക്ക് വരുന്ന സിനിമകളിൽ ഇഷ്ടപ്പെട്ടത് ചെയ്ത് ഒതുങ്ങിപ്പോകാനാണ് ഇഷ്ടം താരം കൂട്ടിച്ചേർത്തു.

Advertisement