സ്നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ചു പോരാടി; നടി നയന പറയുന്നു

68

നിരവധി സീരിയല്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ള താരമാണ് നയന ജോസന്‍. ഇപ്പോള്‍ റിയാലിറ്റി ഷോയില്‍ ആണ് നയന തിളങ്ങുന്നത്. അഭിനയ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും നിരവധി റിയാലിറ്റി ഷോകളില്‍ നയന പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

Advertisements

ഏറെനാള്‍ ആഗ്രഹിച്ച പ്രണയസാക്ഷാത്കാരമാണ് നടന്നതെന്ന് പറയുന്നു നയന. ‘ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങള്‍ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര.

വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എന്റെ വ്യക്തിത്വത്തിന് ഇടം നല്‍കുന്ന, എന്റെ അഭിനിവേശത്തെ, എന്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു.’

‘ഏറ്റവും ഒടുവില്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം ആരംഭിക്കാന്‍ പോകുന്നു’ ഭാവി വരന്‍ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചു.

 

Advertisement