മലയാളം സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയൻതാര. എന്നാൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചത് അന്യഭാഷയിൽ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ ആയി നയൻ മാറിക്കഴിഞ്ഞു. ഇതിനിടെയും നടിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എന്നാൽ വല്ലപ്പോഴും മാത്രമേ ഇതിനോട് പ്രതികരിക്കാറുള്ളു നടി.
നടി എന്നത് പോലെ ബിസിനസിലും ഈ താരം തന്റെ കഴിവ് തെളിയിച്ചു.
2021ൽ ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം റൗഡി പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനി നയൻതാര ആരംഭിച്ചിരുന്നു. ഈ വർഷം അതിൽ നിന്നും വ്യത്യസ്തമായി വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാൻറ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് നയൻതാര.
ഇതിനാൽ തന്നെ ബിസിനസ് ടുഡേയുടെ ഡിസംബർ ലക്കത്തിൽ സോയ അക്തർ, സംഗീത റെഡ്ഡി, മാധബി പുരി ബുച്ച് എന്നിവരോടൊപ്പം നയൻതാരയും ഇടം പിടിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ വനിതകൾ എന്ന ടൈറ്റിലാണ് ഇതിലൂടെ നയൻസിനെ തേടി എത്തിയത്.
തൻറെ ഈ വിജയത്തിൽ തന്റെ ഭർത്താവിന് നിർണായക പങ്കുണ്ടെന്ന് സ്മരിച്ച് നയൻതാര തന്നെ ഈ കവർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. തന്റെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ചതിന് വിഘ്‌നേഷ് ശിവന് നന്ദിയെന്ന് പോസ്റ്റിൽ നയൻതാര പറയുന്നു.