സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്, ആദ്യം റിക്വസ്റ്റ് അയച്ചത് ഞാന്‍; പ്രണയകഥ പറഞ്ഞു താരങ്ങള്‍

122

കുടുംബവിളക്ക് എന്ന ഒറ്റ സീരിയൽ മതി നടൻ നൂബിൻ ജോണിയെ കുറിച്ച് പറയാൻ. പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു തൻറെ പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും താരം സംസാരിച്ചത്. ഏറെ വൈകിയാണ് പിന്നീട് ബിന്നിയുടെ ഫോട്ടോയും സോഷ്യൽ മീഡിയ വഴി നൂബിൻ പങ്കുവെച്ചത്.

Advertisements

വിവാഹത്തോടെ ബിന്നിയും അഭിനയത്തിലേക്ക് കടന്നു. തങ്ങളുടെ ഏഴുവർഷത്തെ പ്രണയകഥയാണ് ഇരുവരും ഇപ്പോൾ പറയുന്നത്. സോഷ്യൽ മീഡിയ വഴിയായിരുന്നു പരിചയപ്പെട്ടത്. സുഹൃത്തായ കൂട്ടുകാരിയുടെ ഫ്രണ്ട് ലിസ്റ്റിൽ നൂബിൻ ഉണ്ടായിരുന്നു. കണ്ടപ്പോൾ കൊള്ളാമല്ലോ ചെക്കൻ ദുബായ് പ്രിൻസിന്റെ മൂക്ക് പോലെയുണ്ടല്ലോ എന്ന് കൂട്ടുകാരി പറഞ്ഞു.

അപ്പോൾ തന്നെ ദുബായ് പ്രിൻസ് ആരാണെന്ന് ഞാൻ ഗൂഗിൾ ചെയ്തു നോക്കി. അങ്ങനെ റിക്വസ്റ്റ് അയച്ചു നൂബിൻ അക്‌സെപ്റ്റ് ചെയ്തു. പിന്നീട് സുഹൃത്തുക്കളായി ആ ബന്ധം പ്രണയത്തിലേക്ക് എത്തി.

അതേസമയം വളരെ നിരാശയിലിരിക്കുന്ന സമയത്ത് ആയിരുന്നു ബിന്നിയുടെ റിക്വസ്റ്റ് വന്നത് എന്ന് നൂബിൻ പറയുന്നു. ആ സമയത്ത് ഹോട്ടൽ മാനേജ്‌മെൻറ് കോഴ്‌സ് ചെയ്യുകയായിരുന്നു. താടിയും മീശയും ഒന്നും പാടില്ലായിരുന്നു. ഒരു പെൺകുട്ടി പോലും മുഖത്തുനോക്കാത്ത തരം വില്ലൻ ലുക്ക്. അങ്ങനെ ആകെ നിരാശയടിച്ചിരിക്കുമ്പോൾ വന്ന ബിന്നിയുടെ ഫ്രണ്ട് റിക്വസ്റ്റ് ആശ്വാസമായി നടൻ പറഞ്ഞു.

also readനീണ്ട പതിനഞ്ച് വര്‍ഷത്തെ ബന്ധം, ദുബായിയില്‍ വെച്ച് കണ്ടുമുട്ടി പ്രിയ കൂട്ടുകാരികള്‍, സന്തോഷത്തില്‍ മതിമറന്ന് അശ്വതിയും വീണയും, വൈറലായി വീഡിയോ

Advertisement