ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എംപി സ്ഥാനം നേടിയ ബംഗാളി നടിയാണ് നുസ്രത്ത് ജഹാൻ.
പശ്ചിമ ബംഗാളിൽ ഇത്തവണ ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തികൂടിയാണ് നുസ്രത്ത് ജഹാൻ. പശ്ചിമ ബംഗാളിലെ ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്കായിരുന്നു നുസ്രത്ത് ജഹാൻ വിജയിച്ചത്.
Advertisements
വിജയം നേടിയ സന്തോഷത്തിന് പുറമെ മറ്റൊരു സന്തോഷം കൂടി താരം പങ്ക് വെച്ചിരിക്കുകയാണ്. താരം വിവാഹിതയാകാൻ പോകുന്നുവെന്ന സൂചനകളാണ് പങ്കുവെയ്ക്കുന്നത്.
ഭാവി വരന്റെ കൈ പിടിച്ചു നിൽക്കുന്ന ചിത്രം നുസ്രത്ത് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ നുസ്രത്തിന്റെ കൈയ്യിൽ വിവാഹനിശ്ചയ മോതിരവും കാണാം.
ബിസിനസുകാരനായ നിഖിൽ ജെയ്‌നാണ് നുസ്രത്തിന്റെ ഭാവി വരനെന്നാണ് റിപ്പോർട്ടുകൾ.
Advertisement