ഒരു ഗായകൻ ഒരിക്കലും ‘പിന്നണിയിൽ’ മാത്രം നിൽക്കേണ്ട ആളല്ല, എന്റെ കഴിവ് എന്താണെന്ന് മനസിലാക്കി തന്നത് അവിടെ നിന്നാണ്: വൈറലായി ഗായകൻ അരുൺ ഗോപന്റെ വാക്കുകൾ

95

മലയാളികൾക്ക് ഏറെ സുപരിചിതനാണ് അരുൺ ഗോപൻ. ഐഡിയ സ്റ്റാർ സിങ്ങറിലെ പാട്ടുകാരൻ അരുൺ ഗോപൻ ആണ് ഇന്നും മലയാളി മനസ്സിൽ. ഷോയിൽ ഒട്ടേറെ പാട്ടുകൾ പാടി, പിന്നീട് സിനിമകളും , സ്റ്റേജ് ഷോകളും സ്വന്തമായി കവർ സോങ്ങുകളും ഒക്കെ പാടി ഇപ്പോഴും ഈ രംഗത്ത് സജീവമാണ് ഈ ഗായകൻ. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ സ്റ്റാർ സിങ്ങർ ഓർമ്മകൾ അരുൺ വീണ്ടും പങ്കുവെച്ചത്.

വർഷങ്ങൾക്കു മുൻപ് സ്റ്റാർ സിങ്ങറിൽ പങ്കെടുക്കുമ്പോൾ എന്താണ് ഒരു റിയാലിറ്റി ഷോ എന്നുപോലും അന്നത്തെ മത്സരാർത്ഥികൾക്ക് അറിയില്ലായിരുന്നു എന്നാണ് അരുൺ ഗോപൻ പറയുന്നത്.

Advertisements

ALSO READ

‘രെണ്ടഗ’ ത്തിലൂടെയല്ല 22 വർഷം മുൻപേ തമിഴ് സിനിമയിൽ വന്ന കുഞ്ചാക്കോ ബോബൻ ; അധികം ആരുമറിയാത്ത അരങ്ങേറ്റം

‘മലയാളി പ്രേക്ഷകരെപ്പോലെ തന്നെ അന്ന് ഈ ഷോയിൽ പങ്കെടുക്കുമ്പോൾ എന്താണ് ഒരു റിയാലിറ്റി ഷോ എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു. ആളുകൾക്കിടയിൽ ഇത്രയും സ്വീകാര്യത ലഭിക്കും എന്ന് ഞങ്ങൾ ആലോചിച്ചിട്ട് പോലും ഇല്ല. എന്താണ് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് എന്ന് ആർക്കും അറിയാത്ത സമയം എന്നും അരുൺ പറയുന്നുണ്ട്.

ആ ഷോ തന്നെ ഒരു മികച്ച പ്രെഫോമർ ആക്കി എന്നാണ് ഈ ഗായകൻ പറയുന്നത്. ‘ഇടക്കിടക്ക് ഗാനമേളകളിൽ മാത്രം പാടുന്ന ഒരു ഡോക്ടർ മാത്രമായിപ്പോയേനെ ഞാൻ. എന്റെ കഴിവ് എന്താണെന്ന് ഈ ഷോ ആണ് എനിക്ക് മനസിലാക്കി തന്നത്, അത് മികച്ചത് ആക്കുവാൻ കഴിഞ്ഞതും അതിലൂടെ തന്നെ. ഒരു ഗായകൻ ഒരിക്കലും ‘പിന്നണിയിൽ’ മാത്രം നിൽക്കേണ്ട ആളല്ല എന്ന് ഞാൻ പഠിച്ചു. പ്രേക്ഷകർക്ക് മുന്നിലേക്ക് അയാൾ ഇറങ്ങി വരുകയും ഒരു കംപ്ലീറ്റ് പെർഫോമർ ആകുകയും വേണം,’ എന്നും അരുൺ പറയുന്നുണ്ട്.

മലയാളം ടെലിവിഷൻ രംഗത്തെ വിപ്ലവം എന്നതിലുപരി മലയാളികളെ സംഗീതം എന്താണെന്ന് പഠിപ്പിച്ച ഒരു ഷോയാണ് സ്റ്റാർ സിംഗർ എന്നാണ് ഈ മുൻ മത്സരാർത്ഥി പറയുന്നത്. ‘സംഗതി എന്നത് എന്താണെന്ന് ഇപ്പൊ ഏതൊരു മലയാളിക്കും അറിയാം, അത് ഈ ഷോയും ശരത് സാറും പഠിപ്പിച്ചത് തന്നെയാണ്. ഒരു ഷോ എന്നതിലുപരി സംഗീതത്തിന്റെ ഒരു ഉത്സവം തന്നെയായിരുന്നു ആ ഷോ. ഈ പ്രഗത്ഭരിൽ നിന്ന് എന്താണ് സംഗീതം എന്ന് പ്രേക്ഷകരും പഠിച്ചു. ‘അവിടം കുറച്ചു ഫ്‌ലാറ്റ് ആയിപ്പോയി’ എന്ന് പറയാൻ മലയാളി പഠിച്ചത് ഈ ഷോയിലൂടെയാണ്,’ അരുൺ പറയുന്നു.

‘ആ പെർഫോമൻസ് ഞാൻ ഒരിക്കലും മറക്കില്ല. ആ പാട്ട് സിനിമയിൽ പാടിയ എം ജി സാറിന് മുന്നിൽ എനിക്ക് ആ പാട്ട് പാടാൻ കഴിഞ്ഞു. ‘ഞാൻ പാടിയത് പോലെ തന്നെ നീ അത് പാടി’ എന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ജീവിത കാലം മുഴുവൻ ഞാൻ ഓർത്തിരിക്കും. ഒരു എപ്പിസോഡിൽ ഗസ്റ്റ് ആയി വന്ന എംഎസ് വിശ്വനാഥൻ സർ അദ്ദേഹത്തിന്റെ അടുത്ത പാട്ട് എന്നെക്കൊണ്ട് പാടിക്കാം എന്ന് പറഞ്ഞിരുന്നു. അത് നടന്നില്ല, എങ്കിലും അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്,’ എന്നും അരുൺ പറഞ്ഞു.

ALSO READ

നരയോടുകൂടി വധുവായി അണിഞ്ഞൊരുങ്ങി മകൾ; നിയതിയുടെ തീരുമാനത്തെക്കുറിച്ച് നടൻ ദിലീപ് ജോഷി

ഇപ്പോഴത്തെ റിയാലിറ്റി ഷോ മത്സരാർഥികളോട് പറയാനുള്ള ഉപദേശം എന്താണെന്ന് ചോദിച്ചാൽ അരുണിന്റെ മറുപടി ഇങ്ങനെ,’ നിങ്ങൾക്ക് ഒരു വഴി തുറന്നു തരുവാൻ മാത്രമേ ഒരു റിയാലിറ്റി ഷോക്ക് കഴിയു, ഇടയ്ക്കു വെച്ചു പിന്മാറാതെ നോക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിർത്തരുത്, ആ പാതയിൽ തന്നെ സഞ്ചരിക്കണം. ചിലപ്പോൾ നിങ്ങൾ ആ ഷോ വിജയിച്ചു എന്നിരിക്കില്ല, പക്ഷെ ആ വഴി നിങ്ങൾക്ക് മുന്നിൽ തന്നെ ഉണ്ടാകും, അത് ഉപയോഗിക്കണം എന്നുമാണ് അരുണിന്റെ ഉപദേശം.

 

Advertisement