‘പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാനൊന്നും ഞാനില്ല, പാട്ട് വീണ്ടും ആളുകളിലേക്ക് എത്തിച്ചതിന് നന്ദി’; ഔസോപ്പച്ചന്‍ പറയുന്നു

164

ഉത്സവപ്പറമ്പിലെ ഗാനമേളയ്ക്ക് മതിമറന്ന് നൃത്തം ചെയ്യുന്ന കുഞ്ചോക്കോ ബോബന്റെ വീഡിയോയായിരുന്നു സോഷ്യല്‍മീഡിയയില്‍ രണ്ടുദിവസമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ സിനിമയിലെ വീഡിയോയായിരുന്നു ഇത്.

വീഡിയോ ഗാനം പുറത്തിറങ്ങി നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്‍പില്‍ തന്നെയായിരുന്നു. ‘ദേവദൂതര്‍പാടി’ എന്ന പഴയ ഹിറ്റ് ഗാനത്തിനാണ് ചാക്കോച്ചന്‍ ചുവടുവെച്ചത്.

Advertisements

വീഡിയോ വൈറലായതോടെ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ പ്രേമികള്‍ ഈ ചിത്രത്തിനായി കാത്തരിക്കുന്നത്. 1985ല്‍ പുറത്തിറങ്ങിയ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമായിരുന്നു ‘ദേവദൂതര്‍ പാടി’ എന്ന് തുടങ്ങുന്ന ഗാനം. ഔസേപ്പച്ചനായിരുന്നു പാട്ടിന് പിന്നില്‍.

Also Read: തൊണ്ണൂറുകളിലെ സിനിമയില്‍ സജീവ സാന്നിധ്യം, പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി വിവാഹം, പിന്നാലെ വിവാഹമോചനം; നടി രമശ്രീയുടെ ജീവിതം അറിയാം

ഈ പാട്ട് ഇറങ്ങി 37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ദേവദൂതര്‍ പാടി” എന്ന ഗാനം വീണ്ടും ആളുകളിലേക്ക് എത്തിയതോടെ ഏറെ സന്തോഷിക്കുന്നത് ഔസേപ്പച്ചനാണ്. ഇപ്പോഴിതാ തന്റെ ഗാനം പുനസൃഷ്ടിച്ചതിനെക്കുറച്ചും ചാക്കോച്ചന്റെ നൃത്തത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഔസേപ്പച്ചന്‍.

ഈ പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാന്‍ താന്‍ ഇല്ലെന്നും പാട്ട് വീണ്ടും ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദിയുണ്ടെന്നും ഔസേപ്പച്ചന്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”ഭരതേട്ടന്റെ അപാരമായ കഥപറച്ചിലിലൂടെ ആ പാട്ട് ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറി. ഈ പാട്ട് ഹിറ്റായി. പക്ഷെ ഇന്നിപ്പോള്‍ ആ പാട്ട് ഒരു ഗാനമേള മൂഡില്‍ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ട്. ബിജു നാരായണന്‍ നന്നായി പാടി.” അദ്ദേഹം വ്യക്തമാക്കി.

”ഒരു താളബോധമുണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സില്‍. പക്ഷേ കുടിച്ചുകഴിയുമ്പോള്‍ ഈ താളം വളരെ പതിയെ ആകും. ഏറ്റവും കറക്ടായ ശരീര ഭാഷയില്‍ ചോക്കച്ചന്‍ അത് വളരെ ഗംഭീരമായി ചെയ്തു. പാട്ട് വളരെ സത്യസന്ധമായാണ് ചെയ്തിരിക്കുന്നത്. ട്രെന്‍ഡിങ് ആയതില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു” എന്ന് ഔസേപ്പച്ചന്‍ മനസ്സുതുറന്ന് പറഞ്ഞു.

Advertisement