‘സിനിമയൊന്നും ഇല്ലേ, ഫീൽഡ് ഔട്ട് ആയോ’; പാർവതി തിരുവോത്തിന്റെ പുതിയ ചിത്രത്തിന് നേരെ സൈബർ ആ ക്ര മണം

77

മലയാള സിനിമയിൽ നിരവധി നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് പാർവ്വതി തിരുവോത്ത്. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ ആർക്കു മുന്നിലും ശക്തമായി പാലിക്കുന്ന നടികൂടിയാണ് പാർവ്വതി. മലയാളത്തിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർവതി തമിഴിലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

ഇപ്പോഴിതാ വീണ്ടും ഒരു തമിഴ് സിനിമയുടെ ഭാഗമായിരിക്കുകയാണ് പാർവതി. ചിയാൻ വിക്രം നായകനാവുന്ന ‘ തങ്കലാൻ’ ആണ് പാർവതി തിരുവോത്തിന്റെ വരാനിരിക്കുന്ന ചിത്രം. പാർവതിയുടെ ഏഴാമത് തമിഴ് ചിത്രമാകും ‘തങ്കലാൻ’.

Advertisements

പാർവതി തിരുവോത്ത് ഔട്ട് ഓഫ് സിലബസ്, നോട്ടുബുക്ക്, വിനോദയാത്ര തുടങ്ങിയ സിനിമകളിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ച താരമാണ്. പിന്നീടാണ് മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അഭിനയിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തത്. ഉയരെ, ടേക്ക് ഓഫ്, എന്ന് സ്വന്തം മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം വ്‌സിമയിപ്പിച്ചു.

ALSO READ- അവന്മാർക്ക് ശ്രദ്ധക്കുറവുണ്ട്; ജയസൂര്യയെയും ദുൽഖറിനോടൊക്കെ ശ്രദ്ധിക്കാൻ പറയണം; അഞ്ജലിയുടെ ഡയലോഗ് വൻഹിറ്റ്!

ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല പാർവതി. എങ്കിലും സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടും മറ്റും പങ്കുവെയ്ക്കാറുണ്ട് പാർവതി. ഇപ്പോഴിതാ പാർവതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.


വിവാദങ്ങളും ഇടയ്ക്ക് നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്ന താരം ഏറെക്കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതിനിടെ താരം വർക്ക് ഔട്ടിന് ശേഷമുള്ള ഒരു ചിത്രമ പങ്കിട്ടിരുന്നു.

നടിക്കൊപ്പം മറ്റൊരു താരവും ഈ ചിത്രത്തിൽ ഉണ്ട്. ഇരുവർക്കുമെതിരെ നിരവധി മോശം കമന്റുകളാണ് സോഷ്യൽ മീഡിയിൽ വന്നത്. ‘സിനിമയൊന്നും ഇല്ലേ, ഫീൽഡ് ഔട്ട് ആയോ, പിറകിൽ നിൽക്കുന്നവന് എന്ത് പറ്റി?’ എന്നൊക്കെയുള്ള കമന്റുകളാണ് പലരും രേഖപ്പെടുത്തുന്നത്.

അതേസമയം വിക്രം വിസ്മയിപ്പിക്കുന്ന കഥാപാത്രമായാണ് ‘തങ്കലാൻ’ ചിത്രത്തിലെത്തുന്നത്. സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യയാണ് സിനിമയ്ക്ക് ഇതിവൃത്തം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Advertisement