ശ്രീനിഷ് കാരണം ഞങ്ങളുടെ ബന്ധം ശക്തമാവുന്നു, മൂന്നുവയസ്സുള്ള നിളയെയും 4 മാസം പ്രായമുള്ള നിറ്റാരെയെയും കൊണ്ട് തിരികെ പോകുന്നു, ശ്രദ്ധനേടി പേളി മാണിയുടെ പോസ്റ്റ്

235

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്.

Advertisements

മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്.

Also Read:ഞാന്‍ ആടുജീവിതത്തില്‍ നിന്നും മോഷ്ടിച്ചതാണ് ഗദ്ദാമയെന്നാണ് പറയുന്നത്, ആരോ ബെന്യാമിനെ തെറ്റിദ്ധരിപ്പിച്ചതാണ്, സത്യാവസ്ഥ വെളിപ്പെടുത്തി കമല്‍

ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്. നിള, നിതാര എന്നാണ് പേര്. ഇരുവരും ഇന്ന് പ്രേക്ഷകര്‍ക്കൊന്നടങ്കം ഏറെ പ്രിയപ്പെട്ടവരാണ്. ഇവര്‍ക്ക് ആരാധകരേറെയാണ്.

ഇപ്പോഴിതാ പേളി മാണി പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മക്കളെയും കൊണ്ട് തന്റെ ഫ്‌ലാറ്റിലേക്ക് താമസം മാറിയതിനെ കുറിച്ചായിരുന്നു പേളിയുടെ പോസ്റ്റ്. നിറ്റാരയെ എടുത്ത് നില്‍ക്കുന്ന ശ്രീനിയുടെ ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.

Also Read:ദൃശ്യം 2 ല്‍ എന്റെ കഥാപാത്രമില്ലെന്ന് അറിഞ്ഞപ്പോള്‍ ജീത്തുവിനെ വിളിച്ചു, പണത്തിന് വേണ്ടി സിനിമകള്‍ ചെയ്യുന്നത് അതോടെ നിര്‍ത്തി, കലാഭവന്‍ ഷാജോണ്‍ പറയുന്നു

ഡാഡിയുടെ മൂക്കാണ് ഏറ്റവും സുഖമുള്ള തലയിണ എന്നാണ് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. കൂടാതെ താന്‍ ആറുമാസം മുമ്പാണ് തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് വന്നതെന്നും പഴയ ഫ്‌ലാറ്റിലേക്ക് മാറാനുള്ള ഊര്‍ജവും സമയവും തനിക്കിപ്പോള്‍ കിട്ടിയെന്നും പേളി പറയുന്നു.

3 വയസ്സുള്ള ഒരു കുഞ്ഞിനെയും 4 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിരികെ പോകുകയാണ്. തങ്ങളുടെ കുടുംബത്തിന്റെ പുതിയ ചലനാത്മകത എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കാന്‍ നല്ല സമയമെടുക്കുമെന്നും ഫ്‌ലാറ്റിലേക്ക് മടങ്ങിയതിനെ കുറിച്ച് വ്‌ലോഗ് ചെയ്യാന്‍ പദ്ധതിയുണ്ടെന്നും പേളി പറയുന്നു.

തന്റെ ജീവിതത്തിലെ സ്‌നേഹമാണ് ശ്രീനിഷ്. ശ്രീനിഷ് കാരണം തങ്ങളുടെ ബന്ധം ശക്തമാവുമമ്പോള്‍ ബാക്കിയെല്ലാം ഉറപ്പാണെന്നും ഇനി വരുന്ന വ്‌ലോഗുകളില്‍ താന്‍ എന്താണ് സംസാരിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമെന്ന് അറിയിക്കു എന്നും പേളി പറയുന്നു.

Advertisement