ആദ്യ കിസ്സ് ശ്രീനി ഇച്ചിരി ഓവർ ആക്കി; ആദ്യരാത്രി എന്ന് പേരേ ഉണ്ടായിരുന്നുള്ളൂ; വിവാഹ വീഡിയോ പങ്കിട്ട് വിശേഷങ്ങളുമായി പേളി മാണിയും ശ്രീനിഷും

12176

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

Advertisements

നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. ഈയടുത്ത് മകളുടെ രണ്ടാം പിറന്നാളും താരകുടുംബം ആഘോഷമാക്കിയിരുന്നു. ഇതിനിടെ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് എന്ന സന്തോഷം ആരാധരെ അറിയിച്ചിരുന്നു.

ALSO READ- ‘നമ്മൾ എന്നു പറയുന്നത് ഞാൻ, നീ എന്നിങ്ങനെ ആയാൽ പ്രശ്‌നം വരും’; എന്തിന് സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് പിരിഞ്ഞെന്ന എന്ന ചോദ്യത്തിന് നൽകിയ ആ മറുപടിയിങ്ങനെ

ഇപ്പോഴിതാ തങ്ങളുടെ വിവാഹ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും. റിയാക്ഷൻ വീഡിയോയായിട്ടാണ് വിവാഹവീഡിയോയുമായി എത്തിയിര്കകുന്നത്. അന്നത്തെ വിശേഷങ്ങളൊക്കെ വിശമായി തന്നെ ഇരുവരും പറയുന്നുണ്ട്.

വിവാഹ ചടങ്ങിനിടെ താൻ ഭയങ്കരമായി ചിരിക്കുന്ന സീനുണ്ട്. കാരണം സമ്മതമാണോ എന്ന് ചോദിക്കുമ്പോൾ സമ്മതമാണ് എന്ന് പറയാൻ പറഞ്ഞു പഠിപ്പിച്ചിരുന്നു. എന്നാൽ ശ്രീനി ആ സീൻ കോമഡിയാക്കി. ക്ളാസിൽ അറ്റൻഡൻസ് പറയും പോലെ കൈയ്യൊക്കെ ഉയർത്തി സമ്മതമാണ് എന്ന് ഒറ്റ പറച്ചിലായിരുന്നു. ഇത് കണ്ടിട്ട് തനിക്ക് ചിരി അടക്കാൻ ആയില്ലെന്നാണ് പേളി പറയുന്നത്.

അതുപോലെ തന്റെ വിവാഹത്തിന് വിവാഹത്തിന് ഡാഡിയും മമ്മിയും ചെയ്യുന്ന പോലെ തന്നെ റേച്ചൽ ആയിരുന്നു എല്ലാ കാര്യങ്ങളും നോക്കി നടത്തിയത്. അത്രയും ബിസി ആയിരുന്നു തന്റെ വിവാഹത്തിന് റേച്ചലെന്നും സഹോദരിയെ കുറിച്ച് പേളി വിവരിക്കുകയാണ്.

ALSO READ- കോളേജിലെ വിശേഷങ്ങൾ പങ്കിട്ട് ഹൻസിക കൃഷ്ണ; സ്‌കൂൾ കുട്ടിയല്ലേ? ഇപ്പോൾ കോളേജിലെത്തിയോ എന്ന് അമ്പരന്ന് സോഷ്യൽമീഡിയ

തന്റെ അമ്മാമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹം, ഇപ്പോൾ അമ്മാമ്മ കൂടെ ഇല്ല, ഒരു ഇരുപത് വയസ്സ് ആയപ്പോൾ മുതൽ തന്റെ വിവാഹം നടന്നുകാണാനുള്ള ആഗ്രഹത്തിലായിരുന്നു അമ്മാമ്മയെന്നും പേളി പറയുന്നുണ്ട്.

അതേസമയം, ഈ വെഡിങ് വീഡിയോ റിയാക്ഷനിൽ ഓരോ ക്ലിപ്പുകളും ഇരുവരും കളക്ട് ചെയ്ത ശേഷം അതേ ദിവസം സംഭവിച്ച കാര്യങ്ങളാണ് വിവരിക്കുന്നത്. വിവാഹശേഷം നടത്തിയ ആദ്യ കിസ്സ്, അന്ന് ശ്രീനി ഇച്ചിരി ഓവർ ആയി എന്നൊക്കെയാണ് പേളി പറയുന്നത്.

വിവാഹശേഷം രാത്രി ഒരുമണി വരെയാണ് നമ്മൾ ഫോട്ടോ എടുക്കാൻ നിന്നത്. ആദ്യരാത്രി എന്ന് പേരേ ഉണ്ടായിരുന്നുള്ളൂ, ശരിക്കും സെക്കൻഡ് നൈറ്റ് ആയിരുന്നു ഫസ്റ്റ് നൈറ്റെന്നാണ് പേളിയുടെ വാക്കുകൾ.

അതേസമയം, വിവാഹ രിസപ്ഷന് മമ്മൂക്ക വരുമ്പോൾ താൻ തുള്ളിച്ചാടും എന്ന് സിദ്ദിഖ് ഇക്ക പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. മമ്മുക്ക വന്നതോടെ താൻ തുള്ളിച്ചാടിയെന്നും ആ സംഭവം പങ്കിട്ട് പേളി പുത്തൻ വീഡിയോയിലൂടെ പറയുകയാണ്.

സിദ്ദിഖിന്റെ വേർപാടിൽ നെഞ്ചുതകർന്ന് നടി കരീന കപൂർ പറഞ്ഞത് കേട്ടോ

Advertisement