മലയാളികളുടെ പ്രിയപ്പെട്ട നടി; മുഖം മറച്ചു നില്‍ക്കുന്ന ഈ താരത്തെ മനസ്സിലായോ?

257

ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിമാരൊക്കെ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് പൂർണ്ണമായി വിട്ടു നിന്നു. ഇതിൽ വളരെ കുറച്ചു പേർ മാത്രമേ വീണ്ടും അഭിനയത്തിലേക്ക് തന്നെ തിരിച്ചു വന്നിട്ടുള്ളു. നടി മഞ്ജുവാര്യരെല്ലാം അതിന് ഉദാഹരണമാണ്. ഒരു ബ്രേക്ക് എടുത്ത മഞ്ജു പിന്നീട് ശക്തമായി തിരിച്ചുവരവാണ് നടത്തിയത്. ഇത്തരത്തിൽ പല നടിമാരും ഉണ്ട്.

Advertisements

എന്നാൽ ചിലർ പൂർണമായും അഭിനയം വിട്ട മട്ടിലാണ്. അത്തരത്തിൽ ഒരാളാണ് നടി സംയുക്ത വർമ്മ. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഒരു സൂചന പോലും നടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ഈ അടുത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് സംയുക്ത വർമ്മ.

ഇപ്പോൾ ഇതാ തന്റെ കിടിലൻ ഫോട്ടോസ് പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ‘ഞാനും കൺമഷിയും ഒരു പ്രണയ കഥ’ എന്ന ക്യാപ്ഷനോടെ പകുതി മുഖം മറച്ചു നിൽക്കുന്ന ഫോട്ടോ നടി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഒറ്റ നോട്ടത്തിൽ തന്നെ ഇത് സംയുക്ത ആണെന്ന് ആരാധകർ പറഞ്ഞു.

1999ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്ന താരമാണ് സംയുക്ത വർമ്മ. തൃശ്ശൂർ കേരളവർമ കോളജിൽ പഠിക്കുമ്പോാഴാണ് സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.

പിന്നീട് വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്വർ തിരുമേനി, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, കുബേരൻ, മേഘമൽഹാർ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ സംയുക്ത നായികയായി വേഷമിട്ടു.

 

Advertisement