കണ്ണുകള്‍ കള്ളം പറയില്ല; റിതു മന്ത്ര വീണ്ടും പ്രണയത്തിലോ ?

25

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ ഏറ്റവുമധികം ജനശ്രദ്ധ നേടിയെടുത്ത താരമാണ് റിതു മന്ത്ര. ഗായികയും മോഡലും അഭിനേത്രിയുമായ റിതു മന്ത്രയ്ക്ക് വിജയിയാകാന്‍ സാധിച്ചിരുന്നില്ല. ഇതിന് ശേഷം സോഷ്യല്‍ മീഡിയയിലും സജീവം ആവുകയായിരുന്നു താരം.

Advertisements

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കണ്ണുകള്‍ കള്ളം പറയിലല്ലെന്നാണ് ഋതുമന്ത്ര പറയുന്നത്. കണ്ണുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതും. ട്രഡിഷണല്‍ വേഷത്തിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഐസ് ഡോന്റ് ലൈ എന്നൊരു മ്യൂസിക്കും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

ആ കണ്ണുകള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും എന്നാണ് ഋതുമന്ത്ര ഫാന്‍സ് ക്ലബും മറ്റ് ആരാധകരും കമന്റ് ചെയ്യുന്നത്.

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതിനെ കുറിച്ചും മത്സരത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ റിതു മന്ത്ര തുറന്നുപറഞ്ഞിരുന്നു. ഈ അടുത്ത് തന്റെ നഷ്ടപ്രണയത്തെ കുറിച്ചും താരം സംസാരിച്ചു.

 

Advertisement