കരിയറിൽ വീഴ്ച, പിന്നാലെ വിവാഹജീവിതവും തകർന്നു; അമ്പതാം വയസിൽ രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത് പ്രശാന്ത്; വെളിപ്പെടുത്തി പിതാവ് ത്യാഗരാജൻ

3008

സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് ത്യാഗരാജനും മകൻ പ്രശാന്തും.നടനും സംവിധായകനും തമിഴ് ചലച്ചിത്ര നിർമ്മാതാവുമെല്ലമാണ് ത്യാഗരാജൻ.
നടൻ വിക്രമിന്റെ അമ്മാവൻ കൂടിയാണ് ത്യാഗരാജൻ. ഒരു കാലത്ത് വലിയ ആരാധക വൃന്ദം ഉണ്ടായിരുന്ന നടനായിരുന്നു പ്രശാന്ത്. ജീൻസ് അടക്കമുള്ള സിനിമകളിലൂടെ ഇദ്ദേഹം തമിഴിലും സൗത്ത് ഇന്ത്യയിലും സൃഷ്ടിച്ചിട്ടുള്ള ഓളം ചെറുതല്ല.

ലോക സുന്ദരി ഐശ്വര്യ റായി മുതൽ നടി സ്നേഹ വരെ പ്രശാന്തിന്റെ നായികമാരായിട്ടുണ്ട്. 1990കളിൽ ആണ് പ്രശാന്ത് നായകനായി തമിഴിൽ തിളങ്ങിയത്. പതിനേഴാം വയസിൽ രാധാ ഭാരതി സംവിധാനം ചെയ്ത വൈഗസി പൊറന്താച്ച് എന്ന ചലച്ചിത്രത്തിലാണ് പ്രശാന്ത് ആദ്യമായി അഭിനയിച്ചത്. 1990കളുടെ അവസാനത്തിൽ കണ്ണെതിരേ തോന്റിനാൾ, കാതൽ കവിതൈ, ജോഡി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നായക നടനായി തമിഴിൽ വിലസുന്ന കാലത്ത് പെടുന്നനെ പ്രശാന്ത് സിനിമകളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി.

Advertisements

2010ന് ശേഷാണ് വല്ലപ്പോഴുമെങ്കിലും സിനിമകൾ ചെയ്യാമെന്ന് പ്രശാന്ത് തീരുമാനിക്കുന്നതും മമ്പട്ടിയാൻ പോലുള്ള സിനിമകൾ ചെയ്യുന്നതും. അൻപതുകാരനായ പ്രശാന്ത് വീണ്ടും സിനിമയിൽ സജീവമാകുകയാണ്. അതേസമയം, തന്റെ മകന്റെ കരിയർ തകരാൻ കാരണമായത് മകന്റെ ദാമ്പത്യ ജീവിതത്തിലെ തകർച്ചയാണ് എന്ന് പിതാവ് ത്യാഗരാജൻ വെളിപ്പെടുത്തിയിരുന്നു.

ALSO READ- മോഹൻലാലിനെ അച്ഛൻ അനാവശ്യമായി ഒരുപാട് പരിഹസിക്കാറുണ്ട്; അത് എനിക്ക് ഇഷ്ടമല്ല, ശരിയല്ല; അച്ഛൻ നുണപറയാത്ത ആളുമല്ല; വിനീത് ശ്രീനിവാസന്റെ വാക്കുകൾ വൈറൽ

അവന് പ്രതീക്ഷിച്ച നിലയിൽ വളരാൻ സാധിച്ചില്ല. പ്രശാന്തിന് വേണ്ടിയാണ് ഞാൻ അഭിനയം നിർത്തിയത്. മുരുഗദോസ് ആദ്യമായി സംവിധാനം ചെയ്ത ധീന എന്ന ചിത്രത്തിലേക്ക് ആദ്യം നായകനായി തീരുമാനിച്ചിരുന്നത് പ്രശാന്തിനെയായിരുന്നു. പിന്നീട് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിലെ വേഷവംു പ്രശാന്തിന് നഷ്ടമായി.


കരിയറിലെ തകർച്ചയ്ക്ക് കാരണം ഞങ്ങളാണ്. പ്രശാന്തിന്റെ കല്യാണം ഞങ്ങൾക്ക് പറ്റിയ അബദ്ധമാണ്. അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന പെൺകുട്ടിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പ്രണയിച്ച് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെങ്കിൽ അവന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നുവെന്നും ത്യാഗരാജൻ പറഞ്ഞിരുന്നു.

ALSO READ- താരപുത്രി എന്നത് ബാധ്യത, അച്ഛന്റെ പേര് ആദ്യ സിനിമ വരെ മറച്ചുവെച്ചു; 21ാം വയസിൽ വീടുവിട്ടിറങ്ങി; അന്നുതൊട്ട് ആരേയും ആശ്രയിക്കാതെയാണ് ജീവിതം: ശ്രുതി ഹാസൻ

ആ പെൺകുട്ടി നേരത്തെ വിവാഹം ചെയ്തതായിരുന്നു അക്കാര്യം മറച്ച് വെച്ചുകൊണ്ടാണ് പ്രശാന്തുമായുള്ള വിവാഹം നടന്നത്. അത് വിവാഹ മോചനം വരെയും അറിയില്ലായിരുന്നു. അതിന്റെ കുറ്റബോധം കൊണ്ടോ മറ്റുള്ളവരുടെ സമ്മർദ്ദം കൊണ്ടോ പ്രശാന്തിനെ ഉപേക്ഷിച്ച് പോയത് അവർ തന്നെയാണെന്നും ത്യാഗരാജൻ പറയുന്നു. 2005ലാണ് പ്രശാന്ത് ഗൃഹലക്ഷ്മിയെ വിവാഹം ചെയ്തത്. 3 വർഷത്തിന് ശേഷം വിവാഹമോചനവും നേടി.

ഇപ്പോഴിതാ ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ് പ്രശാന്തിന്റെ പുതിയ സിനിമ. നടി സിമ്രാനും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ തമിഴ് റീമേക്ക് അവകാശം ത്യാഗരാജനാണ്. അദ്ദേഹമാണ് നിർമ്മാണവും.

അതേസമയം, പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം അവന്റെ ജീവിതവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കുമെന്നാണ് ത്യാഗരാജൻ സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മകന്റെ ജീവിതത്തിൽ വീണ്ടും ഒരു വിവാഹമെത്തുമെന്നതിനെ കുറിച്ചുള്ള സൂചനകളും ത്യാഗരാജൻ നൽകുന്നുണ്ട്.

Advertisement