എല്ലാവരുടെയും മനസ്സില്‍ ലിനി മാലാഖ, എനിക്ക് ദൈവം, ലിനിയുടെ മക്കളെ ഞാന്‍ എങ്ങനെ നോക്കുമെന്നോര്‍ത്ത് ആധിയാണ് പലര്‍ക്കും, പ്രതിഭ പറയുന്നു

358

മലയാളികളുടെ മനസില്‍ വേദനിക്കുന്ന മുഖമാണ് നഴ്സ് ലിനിയുടേത്. രോഗികളെ പരിചരിക്കുന്നതിനിടെ നിപ വൈറസ് ബാധിച്ചാണ് ലിനി ലോകത്തോട് വിടചൊല്ലിയത്. ശ്വാസം നിലയ്ക്കുന്നതു വരെ പോരാടിയായിരുന്നു ലിനി വിടപറഞ്ഞത്. നിപ വൈറസിനെ ഭയക്കാതെ രോഗികളെ പരിചരിക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുമെല്ലാമുള്ള മനസുണ്ടായിരുന്നു ലിനിക്ക്.

ഏറെ ആഗ്രഹിച്ചാണ് ലിനി നഴ്‌സിംഗ് പ്രൊഫഷന്‍ തിരഞ്ഞെടുത്തതെന്ന് പ്രിയപ്പെട്ടവരെല്ലാം ഓര്‍ത്തെടുത്തിരുന്നു. ലിനിയുടെ മക്കളും ഭര്‍ത്താവുമെല്ലാം മലയാളികള്‍ക്ക് സുപരിചിതരാണ്. ഇപ്പോഴും ലിനിയുടെ ഓര്‍മകള്‍ വേദനയ്ക്കൊപ്പം അഭിമാനം കൂടിയാണ് സജീഷിന് ലഭിക്കുന്നത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് കുടുംബസമേതമായെത്തിയിരിക്കുകയാണ് സജീഷ്.

Advertisements

അടുത്തിടെയായിരുന്നു സജീഷിന്റെയും മക്കളുടേയും ജീവിതത്തിലേക്ക് പ്രതിഭ എത്തിയത്. ആദ്യകാഴ്ചയില്‍ തന്നെ മക്കള്‍ പ്രതിഭയെ അമ്മേ എന്നാണ് വിളിച്ചതെന്ന് സജീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിതുലിനും സിദ്ധാര്‍ത്ഥിനും അമ്മയും ചേച്ചിയുമായി ഇവരൊപ്പമുണ്ടാവുമെന്നായിരുന്നു കുറിപ്പ്. നിരവധി പേരായിരുന്നു സജീഷിനും പ്രതിഭയ്ക്കും ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നത്.

Also Read: ഇവിടെ ഇങ്ങനെയുള്ള പിള്ളേരെ പഠിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ആ പ്രിൻസിപ്പാൽ ഞങ്ങളെ ഇറക്കിവിട്ടു, എന്റെ അമ്മ കരയുന്നത് ഞാൻ ആദ്യമായി കാണുന്നത് അപ്പോഴാണ്; ഗിന്നസ് പക്രു

ഇവരുടെ വിവാഹചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് അതിഥിയായി സജീഷും പ്രതിഭയും എത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പരിപാടിയുടെ മുഴുനീള എപ്പിസോഡ് സംപ്രേഷണം ചെയ്തത്.

ലിനിയുടെ വീട്ടുകാരുള്‍പ്പെടെ തീരുമാനിച്ചതായിരുന്നു തന്റെ രണ്ടാം വിവാഹമെന്ന് സജീഷ് പറയുന്നു. അതേസമയം, മക്കളുടെ സാന്നിധ്യത്തില്‍ തന്നെ വിവാഹം വേണമെന്ന തീരുമാനമെടുത്തത് താനാണെന്നും രണ്ട് കുട്ടികളുടെ അമ്മയാവുക എന്നത് റിസ്‌ക്കുള്ള കാര്യമാണെന്നായിരുന്നു ആളുകള്‍ പറഞ്ഞതെന്നും പ്രതിഭ പറയുന്നു.

എല്ലാവരുടെയും കണ്ണില്‍ എന്നും രണ്ടാനമ്മ വില്ലത്തിയായിരിക്കും. ഈ പ്രശ്‌നമുള്ളത് കൊണ്ട് ഞാന്‍ ഇവരോട് എന്ത് ചെയ്യുന്നു എന്നുള്ളത് എപ്പോഴും ഫോക്കസായിരിക്കും എന്നറിയാമായിരുന്നുവെന്നും തന്റെ ജീവിതത്തില്‍ രണ്ടാനമ്മ വില്ലത്തിയല്ല, ആ ജീവിതം കണ്ടാണ് ഞാന്‍ വളര്‍ന്നതെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.

കല്യാണം കഴിഞ്ഞ് സജീഷേട്ടന്റെ വീട്ടിലേക്ക് പോയപ്പോള്‍ ശരിക്കും ഒരു കല്യാണം കഴിച്ച് ചെന്നതാണെന്ന ഫീലൊന്നുമുണ്ടായിരുന്നില്ലെന്നും അവിടെയുള്ളവര്‍ക്ക് നമ്മള്‍ അവരുടെ ആളാണെന്നായിരുന്നുവെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു. കേരളക്കരയുടെ മനസില്‍ ലിനി മാലാഖയാണെങ്കില്‍ എനിക്കവര്‍ ദൈവമാണ് എന്നും പ്രതിഭ പറയുന്നു.

Also Read: ജീവിക്കാൻ കൂലിപ്പണി, ആരാധികയോട് പ്രണയം, ഒളിച്ചോടി ചെന്ന് കയറിയത് സ്റ്റേജിലേക്ക്, സിനിമയെ വെല്ലുന്ന ശശാങ്കന്റെ പ്രണയകഥ ഇങ്ങനെ

തന്റെ ആദ്യത്തെ കല്യാണം പരാജയമായിരുന്നുവെന്നും അതിനാല്‍ രണ്ടാമതൊരു കല്യാണം എന്നത് പേടിയായിരുന്നുവെന്നും പ്രതിഭ പറയുന്നു. വീണ്ടുമൊരു ജീവിതം, കല്യാണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ലെന്നും സജീഷേട്ടന്റെയും ലിനി സിസ്റ്ററുടെയും ജീവിതത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവരുടെ ലൈഫാണ് തനിക്ക് ഇന്‍സ്പിരേഷനായി വന്നതെന്നും പരിതഭ പറഞ്ഞു.

Advertisement