ബേസില്‍ ജോസഫിന്റെ വില്ലനായി പൃഥ്വിരാജ് ; ഗുരുവായൂരമ്പലനടയില്‍ താരവും

85

ജയ ജയ ജയ ജയ ഹേ എന്ന എന്ന സിനിമയ്ക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുരുവായൂർമ്പലനടയിൽ. പ്രഖ്യാപനം മുതൽ ചിത്രം ശ്രദ്ധിക്കപ്പെട്ടു, ഇതിൽ ബേസിൽ ജോസഫ് ആണ് പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

അതേസമയം ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ കൂടി ജോയിൻ ചെയ്തിരിക്കുകയാണ്.

Advertisements

മെയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലാണ് ഇപ്പോൾ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ് ലുക്കിൽ പൃഥ്വിരാജ് ലൊക്കേഷനിൽ വന്നിറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. പൃഥ്വിരാജിനൊപ്പം സുപ്രിയയും ലൊക്കേഷനിൽ എത്തിയിട്ടുണ്ട്.

അതേസമയം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിൻറെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ കഥാപാത്രത്തെയാണെന്ന് അവതരിപ്പിക്കുക എന്ന് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് നേരത്തെ പറഞ്ഞിരുന്നു.

also read
തന്നെ അജ്ഞാതന്‍ ആക്രമിച്ചു, പൊലീസില്‍ പരാതിപ്പെടാനില്ല; വനിതാ വിജയകുമാര്‍

Advertisement