നിങ്ങൾ അർഹിക്കുന്നത് ഈ കപ്പാണ്; അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള പാക് പരസ്യത്തിന് ബ്രാ ഊരി മറുപടിയുമായി പൂനം പാണ്ഡെ, വീഡിയോ

65

ഇന്ത്യൻ അതിർത്തിയിൽ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിനിടയിൽ പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാൻ ടിവി ചാനലിന്റെ പരസ്യത്തിന് വ്യത്യസ്ത രീതിയിൽ മറുപടി നൽകി ബോളിവുഡ് താരം പൂനം പാണ്ഡെ.

പാക്കിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങൾക്ക് ഞാൻ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisements

ഇന്നലെയാണ് വാട്സ് ആപ്പിൽ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവീരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നൽകാമെന്നും നിങ്ങൾക്കിതിൽ ചായ കുടിക്കാമെന്നും പറയുന്നത്.

തന്റെ മൊബൈലിൽ അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള ജാസ് ടിവിയുടെ പരസ്യം പ്ലേ ചെയ്തതിന് ശേഷമായിരുന്നു പൂനം പാണ്ഡേയുടെ മറുപടി.

ഇന്നലെയാണ് ഞാൻ ഈ പരസ്യം കണ്ടത്. ഹേ പാക്കിസ്ഥാൻ ഒരു വാർ ഹീറോയെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങൾ ടീ കപ്പുകൊണ്ട് എന്തിന് തൃപ്തരാവണം.

നിങ്ങൾ അർഹിക്കുന്ന കപ്പ് ഇതാണ് ഡീ കപ്പ് ഡബിൾ ഡീകപ്പ്. നിങ്ങൾക്ക് ഇതിൽ ചായയും കുടിക്കാം- എന്ന് പറഞ്ഞ ശേഷം പാഡ്ഡഡ് ബ്രാ ഊരി നൽകുകയായിരുന്നു പൂനം പാണ്ഡെ.

ഇന്ത്യ പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാലത്തിൽ ജാസ് ടിവി തയ്യാറാക്കിയ പരസ്യമായിരുന്നു വിവാദമായത്.

ജൂൺ 16 ന് നടക്കുന്ന ഇന്ത്യ പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ചാനൽ പരസ്യം ഇറക്കിയത്. അഭിനന്ദൻ വർദ്ധമാന്റെ മുഖവുമായി സാമ്യമുള്ളയാളെയാണ് പരസ്യചിത്രത്തിൽ കാണിക്കുന്നത്.

അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷർട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ കയ്യിൽ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങൾക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്.

അഭിനന്ദൻ വർദ്ധമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്.

”ടോസ് കിട്ടിയിരുന്നെങ്കിൽ എന്തായിരുന്നു പ്ലാൻ? എന്ന ചോദ്യത്തിന് സോറി സർ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് ‘ ഇദ്ദേഹം പറയുന്നു.

മെയിൻ ഇലവനിൽ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സർ അത് പറയാനുള്ള അനുമതി എനിക്കില്ല”-എന്ന് മറുപടി നൽകുന്നു.

ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് മറുപടി പറയുന്നത്.

ഇതോടെ ശരി ഇനി താങ്കൾക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേൽക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച് കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

ലോകകപ്പ് മത്സരത്തിൽ കപ്പ് പാക്കിസ്ഥാന് തന്നെ ലഭിക്കുമെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. എന്നാൽ പരസ്യം ഇന്ത്യൻ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്.

അഭിനന്ദൻ കറുത്തയാളാണെന്ന് കാണിക്കാൻ കറുത്ത മേക്കപ്പാണ് അഭിനന്ദനായി അഭിനയിച്ചയാളുടെ മുഖത്ത് ഉപയോഗിച്ചതെന്നും ഇത് വംശീയ അധിക്ഷേപമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ അതിർത്തിയിൽ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലായിരുന്നു വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.

വിമാനത്തിൽ നിന്ന് ഉടൻ സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ വനമേഖലയിൽ പതിക്കുകയായിരുന്നു. തുടർന്ന് പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇദ്ദേഹത്തെ പാക് സൈന്യം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.

പാകിസ്ഥാൻ കസ്റ്റഡിയിൽ നേരിട്ട എല്ലാ ചോദ്യങ്ങൾക്കും ധീരവും വ്യക്തവുമായിട്ടായിരുന്നു അഭിനന്ദൻ അന്ന് മറുപടി നൽകിയത്.

പേര് ചോദിക്കുമ്പോൾ വിങ്ങ് കമാൻഡർ അഭിനന്ദൻ എന്നും മറ്റ് വിവരങ്ങൾ തിരക്കുമ്പോൾ അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നുമായിരുന്നു അഭിനന്ദൻ മറുപടി നൽകിയത്.

ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലിൽ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങൾ വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വ്യക്തമാക്കിയിരുന്നില്ല.

പാകിസ്ഥാനിലെത്തിയ ദൗത്യമെന്താണെന്ന് ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാൻ ഞാൻ ബാധ്യസ്ഥനല്ലെന്നായിരുന്നു അഭിനന്ദന്റെ മറുപടി. ഈ ആശയമായിരുന്നു ജാസ് ടിവി ലോകകപ്പ് പരസ്യത്തിനായി ഉപയോഗിച്ചത്.

Advertisement