എനിക്കൊരു കൊട്ടു തരാം എന്നാഗ്രഹം കൊണ്ടാണ് അവർ ആ ചോദ്യം ചോദിക്കുന്നത്; നിലപാടുകളോടെ നില്ക്കുമ്പോൾ പലതും സംഭവിക്കാം; തുറന്ന് പറഞ്ഞ് രമ്യാ നമ്പീശൻ

203

മലയാളികൾ മറന്നു പോകാൻ ഇടയില്ലാത്ത താരമാണ് രമ്യാ നമ്പീശൻ. സഹ നായിക വേഷങ്ങളിലൂടെ എത്തിയ താരം പിന്നീട് നായികാ വേഷങ്ങളിലേക്ക് ഉയർന്നു. മലയാളത്തിന് പുറമേ തമിഴിലും താരം തന്റെ അഭിനയ പ്രതിഭ തെളിയിച്ചു. ഒരു അഭിനേതാവെന്നതിലുപരി മികച്ച ഗായിക കൂടിയാണ് താരം. എന്നാൽ കുറച്ചു നാളുകളായി താരത്തെ സിനിമയിൽ അത്ര കണ്ട് കാണുന്നില്ല എന്നൊരു പരിഭവം ആരാധകർക്കുണ്ടായിരുന്നു.

പ്രമുഖ നടിയെ ആക്രമിച്ച കേസിൽ നടിക്ക് പിന്തുണയുമായി രംഗത്ത് വരാൻ ഒരു മടിയും കാണിക്കാതിരുന്ന രമ്യാ നമ്പീശനെ അതിന് ശേഷം സിനിമകളിൽ ഒന്നും കാണുവാൻ സാധ്യമായിരുന്നില്ല. നടിയുടെ കരിയർ ആരെങ്കിലും തകർത്തതാണോ, അതോ അഭിനയത്തിൽ നിന്ന് മാറി നില്ക്കുന്നതാണോ എന്നൊക്കെയായിരുന്നു ആരാധകരുടെ സംശയങ്ങൾ. ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിൽ തന്റെ കരിയറിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

Advertisements

Also Read
മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്തുക്കൊണ്ടാണെന്ന് എനിക്കറിയാം; ശ്രീനിവാസന്റെ അഭിമുഖം വൈറലാകുന്നു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നമ്മൾ ഒരു കാര്യത്തിന് വേണ്ടി നിലപാടുകളോടെ നില്ക്കുമ്പോൾ പലതും സംഭവിക്കും. എനിക്ക് ചലഞ്ചുകൾ ഇഷ്്ടമാണ്. നമ്മളെ അങ്ങനെ വീഴ്ത്താൻ പറ്റില്ല. ആ ഒരു കാര്യം പറഞ്ഞതുകൊണ്ടോ, ഒപ്പം നിന്നതുക്കൊണ്ടോ സിനിമകൾ നഷ്്ടമാവാം. നമുക്ക് അത് വരെ ലഭിച്ചിരുന്ന ഇടങ്ങൾ ഇല്ലാതാവും. നമ്മളതിനെ അതിജീവിക്കണം.

അതിജീവിതക്കൊപ്പം നിന്നതിൽ എന്താണ് തെറ്റ്. പ്രത്യാഘാതങ്ങൾ ഉണ്ടാവാം. എനിക്ക് പണിയില്ല എന്ന് നിങ്ങൾക്ക് വിഷമുണ്ടാവാം, അത്‌കൊണ്ടാണ് ചോദിക്കുന്നത്. പക്ഷെ എനിക്കതിൽ വിഷമമില്ല. ചിലർ ഇഷ്ടം കൊണ്ടും, കൺസേൺ കൊണ്ടും ചോദിക്കുന്നതാണ്. മറ്റ് ചിലർ ഇവൾക്കിട്ടൊരു കൊട്ടുക്കൊടുക്കാം എന്നൊരു ധാരണയോടെ ചോദിക്കുന്നതാണെന്നും രമ്യാ നമ്പീശൻ പറഞ്ഞു.

Also Read
ആർക്കും പിടികിട്ടാത്ത കളിക്കാരിയാണ് ഏയ്ഞ്ചലിൻ; കാളയെ കൊക്ക് ആക്കാൻ മനീഷക്ക് കഴിയും; ബിഗ്‌ബോസ് ഒരാഴ്ച്ച പിന്നിടുമ്പോൾ കുറിപ്പുമായി ആരാധകൻ

ഏറെ നാളുകൾക്ക് ശേഷം രമ്യാ നമ്പീശൻ അഭിനയിക്കുന്ന ബി 32 എന്ന ചിത്രം തിയ്യറ്ററുകളിൽ പ്രദർശനത്തിനായി എത്തുകയാണ്. രമ്യയെക്കൂടാതെ അനാർക്കലി മാരിക്കാർ, ഹരീഷ് ഉത്തമൻ തുടങ്ങിയവർ സിനിമയിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആൽബങ്ങളിലൂടെയാണ് രമ്യാ നമ്പീശൻ സിനിമയിൽ എത്തുന്നത്. പിന്നീട് ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ആനച്ചന്തം എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

Advertisement